Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2019 4:48 PM GMT Updated On
date_range 30 Jun 2019 4:48 PM GMTകമ്യൂണിസ്റ്റ് ഭരണ വാർഷികം; ചൈനയിൽ വിമാനത്താവള ഉദ്ഘാടനം
text_fieldsബെയ്ജിങ്: ചൈനയിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയതിെൻറ 70ാം വാർഷികത്ത ോടനുബന്ധിച്ച് ബെയ്ജിങ് ഡാക്സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ഉദ്ഘാടനവും നടക്കും. 1949 ഒക്ടോബർ ഒന്നിനാണ് കമ്യൂണിസ്റ്റ് ഭരണകൂടം നിലവിൽ വന്നത്.
സെപ്റ്റംബർ 30ന് വിമാനത്താവളം തുറന്നുകൊടുക്കും. ലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിച്ചാണ് വിമാനത്താവളം നിർമിച്ചിരിക്കുന്നത്. ടിയാനമെൻ ചത്വരത്തിന് 46 കി.മീ. അകലെയായാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ വർഷം ഉദ്ഘാടനം നടക്കുമെങ്കിലും 2025ഓടെയെ വിമാനത്താവളം പൂർണമായി പ്രവർത്തനസജ്ജമാകൂ.
Next Story