ചുമ്മാ പുറത്തിറങ്ങേണ്ട; പ്രേതം ചാടിവീഴും
text_fieldsജക്കാർത്ത: നേരം ഇരുട്ടിയാൽ പിന്നെ തെരുവുകളിൽ അലഞ്ഞ് നടക്കൽ പലർക്കും ഒരു ദൗർബല്യമാണ്. ലോക്ഡൗണൊന്നും പ്ര ഖ്യാപിച്ചിട്ടില്ലെങ്കിൽ ആരൊക്കെ ഉപദേശിച്ചാലും അതിനൊരു കുറവും ഉണ്ടാകില്ല. കോവിഡ് ബാധിതരുടെ എണ്ണം ക്രമാത ീതമായി കൂടിയിട്ടും ലോക്ഡൗൺ പ്രഖ്യാപിക്കാത്ത ഇന്തോനേഷ്യയിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാൻ ഒരു ഗ്രാമം വേറിട് ട വഴിയാണ് പരീക്ഷിക്കുന്നത്. ‘േപ്രതങ്ങളെ’ തന്നെ രംഗത്തിറക്കിയാണ് യുവാക്കളുടെ കൂട്ടായ്മയും പൊലീസും ചേർ ന്ന് ഇവിടെ കോവിഡ് പ്രതിരോധം തീർക്കുന്നത്.
ജാവ ദ്വീപിലെ കേപു ഗ്രാമത്തിലാണ് പ്രേത വേഷം ധരിച്ച ആള്‍ക്കാര്‍ തെരുവിലെ രാത്രി പരിശോധനക്ക് ഇറങ്ങിയിരിക്കുന്നത്. ഇേന്ത്യാനേഷ്യൻ നാടോടി കഥകളിലെ ‘പോകോങ്’ പ്രേതങ്ങളാണ് തെരുവിൽ രാത്രി കാവൽ ഏറ്റെടുത്തിരിക്കുന്നത്. വെറുതെ തെരുവിൽ അലയാൻ ഇറങ്ങിയാൽ ഏത് നിമിഷവും ഇത്തരമൊരു പ്രേതം മുന്നിലേക്ക് ചാടി വീഴാം.
എന്നാൽ, ആദ്യഘട്ടത്തിൽ ‘പോകോങ്’ പ്രേതങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ അവയെ കാണാൻ ആളുകൾ ഇറങ്ങുന്ന അവസ്ഥയായിരുന്നു. പ്രേതപരിപാടിയുടെ സംഘാടകർ അപ്പോൾ രീതിയൊന്ന് മാറ്റി. അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടിവീഴുന്ന പ്രേതങ്ങൾ പിന്നീട് ആളുകളെ ശരിക്കും പേടിപ്പിക്കാൻ തുടങ്ങി.
പ്രേതപരിപാടി പിന്നീട് ശരിക്കും ഏശിയെന്നും നേരം ഇരുട്ടിയാൽ ആളുകൾ പുറത്തിറങ്ങുന്നത് വളരെയധികം കുറഞ്ഞുവെന്നും റോയിേട്ടർസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യോനേഷ്യയില്‍ 4241 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 373 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. എന്നാല്‍ മരണ നിരക്ക് കൂടിയിട്ടും രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യോനേഷ്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം സാമൂഹിക അകലം പാലിക്കാനും സ്വയം നിയന്ത്രണം പാലിക്കാനും നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്.
കോവിഡിെൻറ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ജനങ്ങൾ ബോധവാൻമാരല്ലെന്ന് കേപു ഗ്രാമ തലവൻ പ്രിയാദി പറയുന്നു. ജനങ്ങൾക്ക് സാധാരണ ജീവിതം തുടരാനാണ് ആഗ്രഹം. നിയന്ത്രണങ്ങൾ പാലിക്കാൻ അവർ തയാറാകുന്നിെല്ലന്നും പ്രേതങ്ങളെ കാവലിനിറക്കിയ കേപു ഗ്രാമത്തലവൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
