ഒമ്പതു വർഷം മുമ്പ് കാണാതായ കപ്പൽ കണ്ടെത്തി
text_fieldsയാംഗോൻ: ഒമ്പതു വർഷം മുമ്പ് കാണാതായ ചരക്കുകപ്പൽ കണ്ടെത്തി. ‘സാം റതുലൻഗി പി.ബി. 1600’ എന്ന ഇന്തോനേഷ്യൻ കപ്പലാണ് ചരക്കോ ജീവനക്കാരോ ഇല്ലാതെ മ്യാന്മർ തീരത്ത് കണ്ടെത്തിയത്. താമ സെയ്റ്റ ഗ്രാമത്തിനുസമീപം തീരത്തുനിന്ന് 11 കി.മീ.
അകലെ സമുദ്രത്തിലെ മണൽത്തിട്ടയിൽ തട്ടിനിൽക്കുന്ന രീതിയിൽ മത്സ്യത്തൊഴിലാളികളാണ് കപ്പൽ ആദ്യം കണ്ടത്. ഇവർ കപ്പലിൽ കയറി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സംഭവം അധികൃതരെ അറിയിക്കുകയായിരുന്നു.
177.35 മീറ്റർ നീളവും 27.91 മീറ്റർ വീതിയും 26,510 ടൺ ഭാരവുമുള്ള കപ്പൽ 2009ൽ തായ്വാൻ തീരത്തുവെച്ചാണ് കാണാതായത്. കപ്പൽ ഉപേക്ഷിക്കപ്പെട്ടതാവാമെന്ന നിഗമനത്തിലാണ് മ്യാന്മർ അധികൃതർ. സമീപകാലത്ത് ഉപേക്ഷിക്കപ്പെട്ടതാണ് എന്നാണ് കപ്പൽ പരിശോധിച്ചപ്പോൾ മനസ്സിലായതെന്നും ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മ്യാന്മർ സീഫെയറേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഒാങ് ക്യോ ലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
