Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാനിലെ ജർമൻ കോൺസുലേറ്റിൽ സ്ഫോടനം
text_fieldsbookmark_border
കാബൂൾ: വടക്കൻ അഫ്ഗാനിസ്താനിലെ ജർമൻ കോൺസുലേറ്റിന് നേരെ കാർ ബോംബാക്രമണം. മസാറെ ഷരീഫ് സിറ്റിയിലാണ് സ്ഫോടനം നടന്നത്. കോൺസുലേറ്റിെൻറ കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറിയ സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഗേറ്റിനു സമീപത്തു നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ കോൺസുലേറ്റിെൻറ ഗേറ്റും മതിലും തകർന്നു. മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. രണ്ടുപേർ മരിച്ചതായി സഥീരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ആക്രമണത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തതായി പൊലീസ്അറിയിച്ചു.
കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്താനിലെ കുന്ദിൽ നടന്ന നാറ്റോയുടെ (നോർത്ത് അറ്റ്ലാൻറിക് ട്രീറ്റി ഒാർഗനൈസേഷൻ) വ്യോമാക്രമണത്തിന് മറുപടിയാണിതെന്ന് താലിബാൻ ആരോപിച്ചു. കുന്ദിലെ ആക്രമണത്തിൽ 30ഒാളം പേർ മരിച്ചിരുന്നു.
Next Story
