ബാലപീഡനം: ആസ്ട്രേലിയയിൽ കർദിനാൾ കുറ്റക്കാരൻ
text_fieldsമെൽബൺ: ആസ്ട്രേലിയയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർദിനാൾ ജോർജ് പ െൽ കുറ്റക്കാരൻ. വിക്ടോറിയ കൗണ്ടി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വത്തിക്കാനിലെ ട്രഷററും ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേഷ്ടാവുമായിരുന്നു പെൽ.
സഭക്കുള്ളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ വത്തിക്കാനിൽ പോപ് ഫ്രാൻസിസ് വിളിച്ചുചേർത്ത ഉച്ചകോടി സമാപിച്ചതിനു പിന്നാലെയാണ് വിധി.
1996ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കെ സെൻറ് പാട്രിക് കത്തീഡ്രലിലെ കുർബാനക്കുശേഷം ക്വയർ സംഘത്തിലെ 13 വയസ്സുള്ള രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 50 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
