ഖാസിം സുലൈമാനി; ഇറാനിലെ രണ്ടാമൻ
text_fieldsതെഹ്റാൻ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ റെവലൂഷനറി ഗാർഡ് കോർപ്സി െൻറ കീഴിലെ ഖുദ്സ് ഫോഴ്സ് മേധാവി ജനറൽ ഖാസിം സുലൈമാനി ഇറാൻ ജനതയുടെ സ്നേഹഭാജന മായിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗ കഴിഞ്ഞാൽ രണ്ടാമനായി പരിഗണിക ്കപ്പെട്ട ഖാസിം സുലൈമാനിയായിരുന്നു ഇറാഖ്, സിറിയ, യമൻ, ലബനാൻ എന്നിവിടങ്ങളിലെല്ലാം ഇറാൻ താൽപര്യങ്ങളെ സംരക്ഷിച്ചത്.
നിർമാണത്തൊഴിലാളിയിൽ നിന്നാണ് ഈ 62കാരൻ ഇറാ െൻറ ൈസനിക മുഖമായി മാറിയത്. സിറിയയിൽ ബശ്ശാർ അൽഅസദിെൻറ ഭരണകൂടത്തെ നിലനിർത്തു ന്നതിലും ഇറാഖിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും എല്ലാം ഇടപെട്ട ഖാസിം സുലൈമാനിയ െ അമേരിക്ക ഭീകരനായി കണക്കാക്കി. അതേസമയം, ഇറാനിലും ഇറാഖിലും സിറിയയിലുമെല്ലാം നായക പരിവേഷമായിരുന്നു. ഇറാഖിലും സിറിയയിലും ഐ.എസിനെതിരായ പോരാട്ടത്തിൽ നേതൃപരമായ പങ്കുവഹിച്ചു. പശ്ചിമേഷ്യയിൽ ഇറാെൻറ സ്വാധീനം വളർത്തുന്നതിലും വിവിധ ശിയാ ഗ്രൂപ്പുകളെ സംയോജിപ്പിക്കുന്നതിലും മികവാർന്ന പ്രവർത്തനം കാഴ്ചവെച്ച ഖാസിം സുലൈമാനി, ആ കാരണത്താൽ തന്നെ അമേരിക്കയുടെയും ഇസ്രായേലിെൻറയും ശത്രുപ്പട്ടികയിൽ ഒന്നാമതായിരുന്നു.
നിരവധി തവണ വധശ്രമങ്ങളിൽനിന്ന് രക്ഷപ്പെട്ട അദ്ദേഹം, കൊല്ലപ്പെട്ടതായി മൂന്നിലധികം പ്രാവശ്യം വാർത്തകൾ പ്രചരിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായ വാർത്ത പുറത്തുവന്നപ്പോഴും സംശയങ്ങൾ ഉയർന്നു. ഇറാനും ഇറാഖും സ്ഥിരീകരിക്കുകയും ഇറാനിൽ ദുഃഖാചരണം ആരംഭിക്കുകയും ചെയ്തതോടെയാണ് മരണം ഉറപ്പിച്ചത്.
ഇറാെൻറ തെക്കുകിഴക്കൻ പ്രവിശ്യയായ കർമാനിലെ പാവപ്പെട്ട കുടുംബത്തിലാണ് ജനനം. 13 വയസ്സുള്ളപ്പോൾ തന്നെ കുടുംബത്തെ സഹായിക്കാനായി ജോലിക്ക് പോയിത്തുടങ്ങി. 1979ലെ വിപ്ലവ കാലത്താണ് സുലൈമാനി ഇറാൻ സൈന്യത്തിെൻറ ഭാഗമാകുന്നത്. കേവലം ആറാഴ്ചത്തെ സാങ്കേതിക പരിശീലനശേഷം സൈന്യത്തിൽ േചർന്ന സുലൈമാനി തെൻറ കഴിവ് ഇറാൻ-ഇറാഖ് യുദ്ധകാലത്താണ് പുറത്തെടുത്തത്. ഇറാഖ് അതിർത്തിയിൽ ഉടനീളം നിരവധി ദൗത്യങ്ങൾക്ക് നേതൃത്വം കൊടുത്ത സുലൈമാനി ദേശീയ നായകനായി മാറി.
1998ൽ ഖുദ്സ് സേനയുടെ മേധാവിയായതോടെ അറബ് ലോകത്ത് അറിയപ്പെടാൻ തുടങ്ങി. 2005ൽ ഇറാഖിൽ സർക്കാർ രൂപവത്കരിക്കപ്പെട്ടപ്പോൾ സുലൈമാനിയുടെ സ്വാധീനം നിർണായകമായി.
മുൻ പ്രധാനമന്ത്രിയായിരുന്ന ഇബ്രാഹിം അൽ ജാഫരിയുടെയും നൂരി അൽമാലികിയുടെയും മന്ത്രിസഭകളിൽ ഇറാന് നിർണായക സ്വാധീനം ചെലുത്താൻ സാധിച്ചതും ഖാസിം സുലൈമാനിയുെട പ്രവർത്തനങ്ങൾ മൂലമാണ്.
2011ൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഐ.എസ് ശക്തിപ്രാപിക്കുകയും ചെയ്ത സിറിയയിൽ ഭരണാധികാരി ബശ്ശാർ അൽഅസദിന് അധികാരം നിലനിർത്താൻ സഹായകമായത് ഖുദ്സ് സേനയുടെ പ്രവർത്തനമായിരുന്നുെവന്ന വിലയിരുത്തലുമുണ്ട്.
2006ൽ വടക്കുപടിഞ്ഞാറൻ ഇറാനിൽ സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച വിമാനം അപകടത്തിൽപെട്ടപ്പോഴും 2012ൽ സിറിയയിലെ ഡമസ്കസിൽ നടന്ന ബോംബാക്രമണത്തിലും സുലൈമാനി കൊല്ലപ്പെട്ടതായി തെറ്റായ റിപ്പോർട്ടുകൾ വന്നു. സിറിയയിലെ അസദിനെ അനുകൂലിക്കുന്ന സേനക്ക് നേതൃത്വം നൽകി അലപ്പോയിൽ പോരാട്ടം നടത്തിയപ്പോഴും അഭ്യൂഹം ഉയർന്നു. സിറിയയിെല ഖുദ്സ് കേന്ദ്രങ്ങളിൽ നടന്ന വ്യോമാക്രമണങ്ങളിലും കഴിഞ്ഞ ആഗസ്റ്റിൽ ഇസ്രായേൽ ഇറാനിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിലും ലക്ഷ്യമിട്ടത് സുൈലമാനിയെ തന്നെയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിലും ഏറ്റവും പ്രമുഖനായ ഈ ജനറലിനെ കൊല്ലാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതായി ഇറാൻ വെളിപ്പെടുത്തിയിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെ അമേരിക്കയും ഇസ്രായേലും വിവിധ ഏജൻസികളും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ബഗ്ദാദ് വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ ഇറാെൻറ ഏറ്റവും മികച്ച സൈനിക ജനറലിനെ ഇല്ലാതാക്കാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
