Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം
text_fieldsbookmark_border
ഗസ്സ: ഫലസ്തീൻ പ്രദേശമായ ഗസ്സയിൽ വീണ്ടും ഇസ്രായേലിെൻറ വ്യോമാക്രമണം. ഹമാസിെൻറ സായുധവിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിെൻറ നിയന്ത്രണത്തിൽ വടക്കൻ ഗസ്സയിലെ ജബലിയയിലെ ക്യാമ്പിലും ബൈത്ത് ലാഹിയയിലെ കൃഷിയിടത്തിലുമാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ല.
അതിനിടെ, വടക്കൻ ഗസ്സയിലെ അതിർത്തിക്കടുത്ത് പ്രതിഷേധിച്ച ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചു. മാർച്ച് 30ന് ഖാൻ യൂനുസിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ മർവാൻ ഖുദിയ (45) ആണ് മരിച്ചതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
