ഗസ്സയിൽ ഫലസ്തീനി യുവതിയെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു
text_fieldsഗസ്സ: കിഴക്കൻ ഗസ്സയിൽ ഇസ്രായേൽ അതിർത്തിക്കു സമീപം പ്രതിഷേധിച്ച ഫലസ്തീനി യുവതിയ െ സൈന്യത്തിെൻറ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം.ആക്രമണത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ തലക്കാണ് വെടിയേറ്റത്.
അതിനിടെ വെസ്റ്റ് ബാങ്കില്‍ ഇബ്രാഹീമി പള്ളിക്കു സമീപമുണ്ടായ വെടിവെപ്പില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടതായി അല്‍ഖുദ്സ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30ന് ആരംഭിച്ച ഗ്രേറ്റ് മാർച്ച് ഒാഫ് റിേട്ടണിെൻറ ഭാഗമായാണ് ഫലസ്തീനികള്‍ ഗസ്സയില്‍ പ്രതിഷേധിച്ചത്. തുടര്‍ച്ചയായ 42ാം ആഴ്ചയാണ് ഇവിടെ പ്രതിഷേധം നടക്കുന്നത്.
