ഇന്ധനമില്ല: ഗസ്സയിലെ ഏക താപവൈദ്യുതിനിലയം അടച്ചു
text_fieldsഗസ്സ: മേഖലയിലെ ഏക താപവൈദ്യുതിനിലയം ഇന്ധനമില്ലാത്തതിനാൽ അടച്ചുപൂട്ടിയതിനെത്തുടർന്ന് ഫലസ്തീനിൽ ജനജീവിതം ദുസ്സഹമായി. ഗസ്സയിൽ ഉപയോഗത്തിനുള്ള നല്ലൊരളവ് വൈദ്യുതിയും ഉൽപാദിപ്പിച്ചുകൊണ്ടിരുന്ന നിലയത്തിെൻറ അടച്ചുപൂട്ടൽ രൂക്ഷമായ വൈദ്യുതിപ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ്.
ഗസ്സയിലെ 20 ലക്ഷം വരുന്ന നിവാസികൾക്ക് ദിവസം നാല് മണിക്കൂറിനടുത്ത് മാത്രമേ വൈദ്യുതി ലഭിക്കുകയുള്ളൂ. ഇസ്രായേലിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 120 മെഗാ വാട്ട് വൈദ്യുതി കൊണ്ടും പ്രതിസന്ധിക്ക് പരിഹാരമാവുന്നില്ല. കഴിഞ്ഞ ആഴ്ചകളിലായി മൂന്ന് ആശുപത്രികളും 16 മെഡിക്കൽ സെൻററുകളും പ്രവർത്തനം നിർത്തിയിരുന്നു. തുടർന്ന് ഇവക്ക് സഹായഹസ്തവുമായി യു.എ.ഇ എത്തിയിരുന്നു. ഇന്ധനക്ഷാമത്തെത്തുടർന്ന് മുൻവർഷങ്ങളിലും നിലയം ഒേട്ടറെ തവണ അടച്ചിട്ടിരുന്നു. ഇപ്പോൾ പ്രതിദിനം 380 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടെന്ന് ഫലസ്തീൻ വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
