Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകം കാണുന്നുണ്ടോ,...

ലോകം കാണുന്നുണ്ടോ, മരണത്തിന്‍റെ തണുപ്പേറ്റ് കിടക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ...

text_fields
bookmark_border
ലോകം കാണുന്നുണ്ടോ, മരണത്തിന്‍റെ തണുപ്പേറ്റ് കിടക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ...
cancel

ഗാസ സിറ്റി: യുദ്ധത്തിന്‍റെ ഇരകൾ എന്നും കുട്ടികളെന്നതിന്‍റെ നേർസാക്ഷ്യം കാണാൻ ഗസയിലെ ആശുപത്രികളിലെക്ക് നോക്കിയാൽ മതി. മരണത്തിനും ജീവിതത്തിനുമിടയിൽ പിടയുന്ന പിഞ്ചാമനകളെ അവിടെ കാണാം.  ഗസയിലെ അൽ-ശിഫ ആശുപത്രിയിലെ കുട്ടികൾക്കായുള്ള ​െഎ.സി.യുവിൽ 50 നവജാത ശിശുക്കളാണ്​ 30 കിടക്കകളിലായി മരണത്തോട്​ പോരടിക്കുന്നത്​. ആശുപത്രിക്ക്​ പുറത്ത് സ്ഥാപിച്ച​ വലിയ ജനറേറ്ററുകളാണ് ഇവരുടെ ജീവൻ നിലനിർത്തുന്നതിനുള്ള വ​െൻറിലേറ്റുകൾക്കാ‍യി പ്രവർത്തിക്കുന്നത്. വൈദ്യുതി ഒരുനിമിഷം നിലച്ചാൽ ​ മരണത്തി​​െൻറ തണുപ്പിലേക്ക് ഈ കുഞ്ഞുങ്ങൾ മറഞ്ഞുപോകും. 

വൈദ്യുതി ക്ഷാമമാണ്​ ഇന്ന്​ ഗാസ നേരിടുന്ന പ്രധാന പ്രശ്​നങ്ങളിലൊന്ന്​. ആശുപത്രികളിൽ പോലും ആവശ്യത്തിന്​ വൈദ്യുതി ലഭ്യമല്ല. മെക്കാനിക്കൽ വ​െൻറിലേഷനിലൂടെയാണ്​ ഐ.സി.യുവിൽ കഴിയുന്ന നവജാത ശിശുക്കൾ ജീവൻ നില നിർത്തുന്നത്​. വൈദ്യുതി നിലച്ചാൽ പിന്നീട് തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്ന് ആശുപത്രിയിലെ  ഡോക്​ടർമാരും സാക്ഷ്യപ്പെടുത്തുന്നു. തുക്കകുറവ്​ ഉൾപ്പടെയുള്ള പ്രശ്​നങ്ങളുമായി ജനിക്കുന്ന കുട്ടികളാണ്​ ​െഎ.സി.യുകളിൽ കഴിയുന്നത്​​. 

ഗാസയിലെ പ്രധാനപ്പെട്ട പവർ സ്​റ്റേഷനുകളിലൊന്ന്​ കഴിഞ്ഞ മാസം അടച്ചതോടെയാണ്​ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്​. ഇസ്രായേലിൽ നിന്ന്​ അമിത വില നൽകി വൈദ്യുതി വാങ്ങാനുള്ള ശേഷിയും ഫലസ്​തീനില്ല. ഇസ്രായേൽ ഫലസ്​തീന്​ വൈദ്യുതി നൽകുന്നതിലും കുറവ്​ വരുത്തിയിരിക്കുകയാണ്​. വൈദ്യുതി ലഭ്യതയിൽ കുറവ്​ വന്നതോടെ ഗാസയിലെ നാല്​  ആശുപത്രികൾ അടച്ചു. 

ജൂൺ മാസം അവസാനത്തോടു കൂടി ഗാസയിലെ ഇന്ധനത്തി​​​െൻറ നീക്കിയിരുപ്പ്​ പൂർണമായും കഴിയും. ഇതോടെ വൻ പ്രതിസന്ധിയാവും നഗരത്തെ കാത്തിരിക്കുന്നത്​. വൈദ്യുതി പൂർണമായും നിലച്ചാൽ 100 രോഗികളുടെ മരണത്തിനും 1000 രോഗികളുടെ സ്ഥിതി മോശമാകുന്നതിനും കാരണമാവുമെന്നാണ്​​ അൽ ശിഫ ആശുപത്രി അധികൃതർ നൽകുന്ന വിവരം. നിലവിൽ 16 മുതൽ 20 മണിക്കൂർ വരെയാണ്​ ഗാസയിലെ പവർ കട്ട്​.  

അടിയന്തരമായ അന്താരാഷ്​ട്ര ഇടപെടൽ ഉണ്ടായാൽ മാത്രമേ ഗാസയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ. അല്ലെങ്കിൽ ലോകം ഇന്നുവരെ കാണാത്ത ദുരന്തത്തിലേക്ക് ഗാസ നീങ്ങുമെന്നതിന് തെളിവാണ്  അവിടെ നിന്ന് വരുന്ന വാർത്തകൾ. അൽ ശിഫ ആശുപത്രി ഒരു ഒാർമ്മപ്പെടുത്തലാണ്​ യുദ്ധക്കൊതിക്കുമപ്പുറം മാനുഷിക മൂല്യങ്ങൾക്കാണ്​ പ്രാധാന്യം നൽകേണ്ട​െതന്ന ഒാർമപ്പെടുത്തൽ. ഇസ്രായേലും അമേരിക്കയുമുൾപ്പടെയുള്ള പാശ്​ചാത്യരാജ്യങ്ങൾ ഒരു നിമിഷമെങ്കിലും ഗാസയിലെ കുഞ്ഞുങ്ങളെ കുറിച്ച്​ ചിന്തിക്കണം. സിറിയയിലെ രാസായുധ പ്രയോഗത്തിൽ കുട്ടികൾ മരിച്ചപ്പോൾ കണ്ണീരൊഴിക്കിയ രാജ്യങ്ങൾ ആരും തന്നെ ഗാസയിലെ കുട്ടികളെ കണ്ടില്ലെന്ന് നടിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazapower supply
News Summary - Gaza power cuts: When fuel runs out, 'babies will die
Next Story