Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീ​ല​ങ്ക​യി​ൽ...

ശ്രീ​ല​ങ്ക​യി​ൽ ച​വ​റ്റു​കൂ​ന​ക്ക്​ തീ​പി​ടി​ച്ച്​ 10 മ​രണം

text_fields
bookmark_border
ശ്രീ​ല​ങ്ക​യി​ൽ ച​വ​റ്റു​കൂ​ന​ക്ക്​ തീ​പി​ടി​ച്ച്​ 10 മ​രണം
cancel

കൊളംബോ: ശ്രീലങ്കയിലെ കൊലന്നാവയിൽ ചവറ്റുകൂനക്ക് തീപിടിച്ച് നാലു കുട്ടികളടക്കം 10 പേർ മരിച്ചു. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ 100ഒാളം വീടുകൾ പൂർണമായും തകർന്നതായും 180 പേർ ദുരിതത്തിലായതായും അറ്റോണി നുവാൻ ബൊപേജ് പറഞ്ഞു. ചവറ്റുകൂനക്കു സമീപം താമസിക്കുന്നവരെ രക്ഷിക്കുന്നതിന് 400ലധികം സൈനികരെ വിന്യസിച്ചു. രാജ്യത്തെ പരമ്പരാഗത പുതുവത്സരാഘോഷം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല.
പ്രദേശത്തെ 2.3 കോടി ടൺ വരുന്ന ചവറ്റുകൂന ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി അടുത്തിടെ പാർലമ​െൻറ് മുന്നറിയിപ്പ് നൽകിയിരുന്നു. ദിവസവും 800ഒാളം ടൺ ചവറാണ് ഇവിടെ എത്തിക്കുന്നത്. പ്രദേശത്തുനിന്ന് ചവറ്റുകൂന മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreelanka
News Summary - garbage dump collapsed in kolombo
Next Story