ജപ്പാനുമായി ബന്ധം ദൃഢമാക്കും –മോദി
text_fieldsടോക്യോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം മുമ്പത്തേതിനേക്കാൾ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിക്കെത്തിയവേളയിൽ കോംബയിലെ ഇന്ത്യക്കാ രെ അഭിസംേബാധനചെയ്ത് സംസാരിക്കവെയാണ് മോദിയുടെ അഭിപ്രായം.
ജപ്പാനുമായുള്ള ഇന്ത്യയുടെ അടുപ്പത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. രണ്ടു ദശകം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയും അന്നത്തെ ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന യൊഷീറോ മോറിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ പ്രതിബദ്ധത പുലർത്തിയിരുന്നു. അതിനുശേഷം തനിക്കും അത്തരമൊരു അവസരം കൈവന്നെന്നും മോദി സൂചിപ്പിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായും മോദി ചർച്ച നടത്തി. മോദി വീണ്ടും പ്രധാനമന്ത്രിയായതിനും ജപ്പാനിൽ പുതിയ രാജഭരണം അധികാരമേറ്റതിനും ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിരുവരുടെയും.
ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും ജപ്പാനിെലത്തിയിട്ടുണ്ട്. ഷിയുമായും മോദി കൂടിക്കാഴ്ച നടത്തും. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഒസാക്കയിലുണ്ട്. യു.എസ്-ചൈന വ്യാപാര യുദ്ധം കൊടുമ്പിരിക്കൊണ്ട വേളയിൽ ഷി-ട്രംപ് ചർച്ച ലോകം ആകാംക്ഷയോടെയാണ് കാണുന്നത്.