കു​റ്റ​മു​ക്​​ത​യാ​ക്കി​യി​ട്ടും ആ​സി​യ ബീ​ബി​ക്ക്​  രാ​ജ്യം​വി​ടാ​നാ​യി​ല്ല

23:04 PM
10/02/2019

ക​റാ​ച്ചി: മ​ത​നി​ന്ദ കേ​സി​ൽ സു​പ്രീം​കോ​ട​തി വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ ആ​സി​യ ബീ​ബി​ക്ക് രാ​ജ്യം വി​ടാ​നാ​യി​ല്ല. സു​ഹൃ​ത്തും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നു​മാ​യ അ​മ​ന്‍ ഉ​ല്ല​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​ഷേ​ധം നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ആ​സി​യ​യെ വ​ട​ക്ക​ന്‍ ക​റാ​ച്ചി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​മ​ന്‍ പ​റ​ഞ്ഞു.

ആ​സി​യ​യെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ​ക്ക്​ മാ​ത്ര​മേ അ​റി​യു​ക​യു​ള്ളൂ. വ​ധ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ഭ​ക്ഷ​ണ​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് മു​റി​യു​ടെ വാ​തി​ല്‍ തു​റ​ക്കു​ന്ന​ത്. ബാ​ക്കി മു​ഴു​വ​ന്‍ സ​മ​യ​വും വീ​ടി​ന​ക​ത്താ​ണെ​ന്നും അ​മ​ന്‍ പ​റ​ഞ്ഞു. ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ആ​സി​യ​യെ​ക്കു​റി​ച്ചു​ള്ള പു​തി​യ വി​വ​ര​ങ്ങ​ള്‍ അ​മ​ന്‍ ഉ​ല്ല​ക്ക്​ അ​റി​യാ​നാ​യ​ത്.

കാ​ന​ഡ​യി​ൽ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​നാ​യി​രു​ന്നു ആ​സി​യ​യു​ടെ തീ​രു​മാ​നം. എ​ട്ടു​വ​ര്‍ഷ​ത്തെ ശി​ക്ഷ അ​നു​ഭ​വി​ച്ച​തി​നു​ശേ​ഷം സു​പ്രീം​കോ​ട​തി അ​വ​രെ കു​റ്റ​മു​ക്ത​യാ​ക്കു​ക​യാ​യി​രു​ന്നു. 

Loading...
COMMENTS