ജയിലിലടച്ച ഫ്രഞ്ച്–ഫലസ്തീൻ അഭിഭാഷകന് മോചനം
text_fieldsജറൂസലം: കുറ്റം ചുമത്താതെ ജയിലിലടച്ച ഫ്രഞ്ച്-ഫലസ്തീനി അഭിഭാഷകനെ ഇസ്രായേൽ 13 മാസത്തിനുശേഷം വിട്ടയച്ചു. 825 ഡോളറിെൻറ (ഏകദേശം 60,000 രൂപ) ജാമ്യത്തിലാണ് സലാഹ് ഹമൂരി എന്ന 33കാരനെ ജറൂസലം പൊലീസ് മോചിപ്പിച്ചത്.
തെക്കൻ ഇസ്രായേലിലെ നെജേവ് മരുഭൂപ്രദേശത്തെ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു ഇദ്ദേഹത്തെ. ഒരു മാസത്തേക്ക് ആഘോഷപരിപാടികളിലും പ്രതിഷേധ പ്രകടനങ്ങളിലും പെങ്കടുക്കുന്നതിന് വിലക്കുണ്ട്. കിഴക്കൻ ജറൂസലമിലെ വസതിയിൽനിന്ന് 2017 ആഗസ്റ്റ് 23നായിരുന്നു അറസ്റ്റ്. പിന്നീട് അഡ്മിനിസ്ട്രേറ്റിവ് തടങ്കലിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ആറുമാസം വരെ വിചാരണ കൂടാതെ ജയിലിൽ പാർപ്പിക്കാൻ അനുവദിക്കുന്നതാണ് ഇത്. അറസ്റ്റിെൻറ കാരണത്തെ കുറിച്ചും സലാഹിനെയോ അഭിഭാഷകനെയോ അറിയിച്ചില്ല.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും വിദേശകാര്യ മന്ത്രിയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി പലതവണ ഇൗ വിഷയം ചർച്ച ചെയ്തിരുന്നു. അറസ്റ്റിനെതിരെ ഫലസ്തീനും മനുഷ്യാവകാശ സംഘടനകളും രംഗത്തുവരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
