ഗസ്സയിൽ വെടിനിർത്തൽ
text_fieldsഗസ്സ സിറ്റി: ഈജിപ്തിെൻറ മധ്യസ്ഥതയിൽ ഗസ്സയിൽ ഇസ്രായേലും ഇസ്ലാമിക് ജിഹാദും വെടിനിർത്തലിനു തയാറായതോടെ ദിവസങ്ങളായി തുടരുന്ന രക്തരൂഷിത പോരാട്ടത്തിന് ശമനം. ഇസ്ലാമിക് ജിഹാദ് വക്താവ് മുസാബ് അൽ ബ്രെയിം ആണ് വെടിനിർത്തലിനെ കുറിച്ച് അറിയിച്ചത്. അഞ്ചുകുട്ടികളടക്കം എട്ടുപേരടങ്ങുന്ന ഫലസ്തീനി കുടുംബത്തെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇസ്രായേൽ വെടിനിർത്തലിനു തയാറായത്. അർധരാത്രിയിൽ ഉറങ്ങിക്കിടന്നവരാണ് ആക്രമണത്തിനിരയായത്.
രണ്ടുദിവസമായി ഗസ്സയിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഇസ്ലാമിക് ജിഹാദ് നേതാവടക്കം 34 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അതേസമയം ഇസ്ലാമിക് ജിഹാദിെൻറ റോക്കറ്റാക്രമണങ്ങൾക്ക് തിരിച്ചടി നൽകുക മാത്രമാണ് ഉണ്ടായതെന്നാണ് ഇസ്രായേലിെൻറ വാദം. ആക്രമണത്തിൽ 63 ഇസ്രായേലികൾക്ക് പരിക്കുണ്ട്. അതിനിടെ വെടിനിർത്തലിനിടയിലും ഗസ്സയിൽ നിന്ന് റോക്കറ്റാക്രമണമുണ്ടായതായി ഇസ്രായേൽ ആരോപിച്ചു.
ഹമാസ് കഴിഞ്ഞാൽ ഗസ്സയിലെ രണ്ടാമത്തെ സൈനിക സംഘടനയാണ് ഇസ്ലാമിക് ജിഹാദ്.