പൊതുതെരഞ്ഞെടുപ്പ്: ഇസ്രായേലിൽ നാല് അറബ് പാർട്ടികൾ ലയിച്ചു
text_fieldsജറൂസലം: സെപ്റ്റംബർ 17ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമ ിട്ട് ഇസ്രായേലിലെ നാല് അറബ് രാഷ്ട്രീയ പാർട്ടികൾ ലയിച്ചു. ജനസംഖ്യയിൽ അഞ്ചാമതു ള്ള അറബ് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ് ലയനം.
ഡമോക്രാറ്റിക് ഫ്രൻറ് ഫോർ പീസ് ആൻഡ് ഈക്വാലിറ്റി (ഹദശ്), അറബ് മൂവ്മെൻറ് ഫോർ റിന്യൂവൽ, യുനൈറ്റ ഡ് അറബ് ലിസ്റ്റ്, ഫലസ്തീനിയൻ നാഷനലിസ്റ്റ് ബലദ് എന്നീ സംഘടനകളാണ് ജോയൻറ് ലിസ്റ്റ് എന്നപേരിൽ ലയിച്ചത്. ഏറ്റവും ഒടുവിൽ ലയിച്ച ബലദ് പാർട്ടി ഞായറാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മാസങ്ങൾ നീണ്ട ആഭ്യന്തര കലഹങ്ങൾക്കൊടുവിലാണ് ലയന തീരുമാനത്തിലേക്ക് പാർട്ടികൾ എത്തിയത്. രാജ്യത്തെ ഫലസ്തീൻ അറബ് ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളികളെ തങ്ങൾ അഭിമുഖീകരിക്കുമെന്ന് ഹദശ് പാർട്ടി തലവൻ അയ്മൻ ഔദ പറഞ്ഞു.
കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് പട്ടിക പ്രകാരം ‘ജോയൻറ് ലിസ്റ്റ്’ ഇസ്രായേൽ പാർലമെൻറായ െനസറ്റിലെ മൂന്നാമത്തെ വലിയ കക്ഷിയായി മാറി. 2015ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി നാലു പാർട്ടികൾ ലയിച്ച് ജോയൻറ് ലിസ്റ്റ് രൂപവത്കരിച്ചത്.
120 അംഗ െനസറ്റിൽ 13 സീറ്റുകൾ സഖ്യം നേടി. എന്നാൽ, ആഭ്യന്തര കലഹങ്ങളെ തുടർന്ന് ജോയൻറ് ലിസ്റ്റ് രണ്ടായി പിളർന്നു. ഈ വർഷം ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇരു വിഭാഗങ്ങൾക്കും കൂടി 10 സീറ്റാണ് നേടാനായത്.
കഴിഞ്ഞ തവണ ഫലസ്തീൻ ന്യൂനപക്ഷത്തിെൻറ വോട്ടിങ് ശതമാനം 64 ആയിരുന്നെങ്കിൽ പിളർപ്പോടെ അത് 49 ശതമാനമായി കുറയുകയും ചെയ്തു. ഈ സാഹചര്യങ്ങൾകൂടി പരിഗണിച്ചാണ് ലയനത്തിന് പാർട്ടികൾ തയാറായത്.
ഇസ്രായേൽ ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് ജനതയിൽ ഭൂരിപക്ഷവും ഫലസ്തീനികളാണ്. ഭരണകൂടത്തിെൻറ വംശീയ വിവേചനത്തിന് ഇരയാകുന്ന അറബ് ന്യൂനപക്ഷം വലതുപക്ഷ സർക്കാർ അധികാരത്തിലെത്തുന്നതിന് തടയുകയാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അയ്മൻ ഔദ പറഞ്ഞു.