യ​മ​നി​ൽ നാ​ലു​ യു.​എ.​ഇ സൈ​നി​ക​ർ ഹെ​ല​ി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു

23:59 PM
12/08/2017
helicopter crash

അ​ബൂ​ദ​ബി: യ​മ​നി​ൽ യു.​എ.​ഇ സൈ​നി​ക ഹെ​ലി​കോ​പ്​​ട​ർ ത​ക​ർ​ന്ന്​ നാ​ലു​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. യ​ന്ത്ര​ത്ത​ക​രാ​റു​മൂ​ലം ​ൈപ​ല​റ്റ്​ അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ്ങി​ന്​ ശ്ര​മി​ച്ച​താ​ണ്​​ ഹെ​ലി​കോ​പ്​​ട​ർ ത​ക​രാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്നാ​ണ്​ ​വി​വ​രം. യു.​എ.​ഇ സൈ​നി​ക വി​ഭാ​ഗം മേ​ധാ​വി​ക​ൾ ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ച്ചു.

യ​മ​നി​െ​ല ഷ​ബ്​​വ പ്ര​വി​ശ്യ​യി​ലാ​ണ്​ സം​ഭ​വം. ഇൗ ​പ്ര​വി​ശ്യ​യി​ൽ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു.​എ.​ഇ സൈ​നി​ക സം​ഘം അ​ൽ​ഖാ​ഇ​ദ​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തി​രു​ന്നു. യ​മ​നി​ൽ വി​മ​ത വി​ഭാ​ഗ​ത്തി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ൽ സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി​ക​ളി​ൽ യു.​എ.​ഇ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​ണ്. ഹെ​ലി​കോ​പ്​​ട​ർ ത​ക​ർ​ന്ന്​​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്​ സൗ​ദി​യും സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്​്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ യു.​എ.​ഇ ഉ​ത്ത​ര​വി​ട്ടു

COMMENTS