മുൻ ദക്ഷിണകൊറിയൻ പ്രധാനമന്ത്രി കിം ജോങ് പിൽ അന്തരിച്ചു
text_fieldsസിയോൾ: ദക്ഷിണകൊറിയൻ മുൻ പ്രധാനമന്ത്രി കിം ജോങ് പിൽ അന്തരിച്ചു. ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ എജൻസി രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കിം ജോങ് പിൽ.
വാർധ്യകസഹജമായ അസുഖങ്ങളെ തുടർന്ന് രാവിലെ 8.15ഒാടെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സുൻചൻഹാങ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു.
1926ൽ ജനിച്ച കിം കോറിയ മിലിട്ടറി അക്കാദമിയിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. 1961ൽ പ്രസിഡൻറ് പാർക്ക് ചങ് ഹിയുടെ നേതൃത്വത്തിലുള്ള സൈന്യത്തിൽ നിർണായക സേവനം അനുഷ്ഠിച്ചു. 1971-1975 വരെയുള്ള കാലയളവിലും 1998-2000 കാലയളവിലും അദ്ദേഹം കൊറിയൻ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-90കളിലെ കൊറിയയിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു കിം ജോങ് പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
