വി​ദ്വേ​ഷ പ്ര​സ്​​താ​വ​ന: ശ​രീ​ഫി​െൻറ മ​രു​മ​ക​ൻ അ​റ​സ്​​റ്റി​ൽ

09:44 AM
23/10/2019
ലാ​ഹോ​ർ: സൈ​നി​ക മേ​ധാ​വി​ക്കും സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​ർ​ക്കു​മെ​തി​രെ നി​യ​മ​വി​രു​ദ്ധ ​പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​തി​ൽ പാ​കി​സ്​​താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​െൻറ മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്​ സ​ഫ്​​ദ​ർ അ​റ​സ്​​റ്റി​ൽ. 124 എ ​വ​കു​പ്പ്​ പ്ര​കാ​രം ഉ​ന്ന​ത പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വി​ദ്വേ​ഷ പ്ര​സ്​​താ​വ​ന ന​ട​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ്​ സ​ഫ്​​ദ​റി​നെ​തി​രെ ലാ​ഹോ​ർ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വു​വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പാ​ണി​ത്. ഒ​ക്​​ടോ​ബ​ർ13​ന്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ്​ സൈ​നി​ക മേ​ധാ​വി ഖ​മ​ർ ജാ​വേ​ദ്​ ബാ​ജ്​​വ ത​ന്നെ ല​ക്ഷ്യം വെ​ക്കു​ക​യാ​ണെ​ന്ന്​ സ​ഫ്​​ദ​ർ ആ​രോ​പി​ച്ച​ത്. സ​ഫ്​​ദ​റി​​െൻറ ഭാ​ര്യ മ​ർ​യം ന​വാ​സും നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ​യു​ടെ ക​സ്​​റ്റ​ഡി​യി​ലാ​ണ്.
Loading...
COMMENTS