അപൂര്‍വരോഗബാധ: പർവേസ് മുശറഫിനെ ദുബൈയിലെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsഇസ്ലമാബാദ്: അപൂര്‍വരോഗബാധയെ തുടര്‍ന്ന് പാകിസ്താന് മുൻ പ്രസിഡൻറ് പര്‍വേസ് മുശറഫിനെ വിദഗ്ധചികിത്സക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്ന മുശറഫിനെ രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
മുശറഫിെൻറ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി ഓള് പാകിസ്താന് മുസ്ലിം ലീഗ് ഓവർസീസ് പ്രസിഡൻറ് അഫ്സൽ സിദ്ദിഖി അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുശറഫിന് അമിലോയിഡോസിസ് ബാധയാണെന്ന് സ്ഥിരീക്രിച്ചത്. ഇൗ രോഗാവസ്ഥ മൂലം അദ്ദേഹത്തിന് നില്ക്കുന്നതിനും നടക്കുന്നതിനും ബുദ്ധിമുട്ടായിരുന്നു. ലണ്ടനിലാണ് അദ്ദേഹം ചികിത്സ തേടിയിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
