ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ക​ഴി​യു​ന്ന​ നവാസ്​ ശ​രീ​ഫി​ന്​ ജാ​മ്യം

  • ലാ​ഹോ​ർ ഹൈ​കോ​ട​തി​യാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്​

21:54 PM
25/10/2019
navaz-sherif-251019.jpg

ലാ​ഹോ​ർ: ശരീരത്തിലെ രോഗപ്ര​തി​രോ​ധ സം​വി​ധാ​നം ത​ക​ർ​ന്ന്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പാ​കി​സ്​​താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​ന്​ ജാ​മ്യം അ​നു​വ​ദി​ച്ച്​ ലാ​ഹോ​ർ ഹൈ​കോ​ട​തി. ശ​രീ​ര​ത്തി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ്ലേ​റ്റ്​​ല​റ്റ്​ നിരക്ക്​ അ​പ​ക​ട​ നി​ല​യി​ലേ​ക്ക്​ കു​റ​ഞ്ഞ​തി​നാലാണ്​ 69കാ​ര​നാ​യ ശ​രീ​ഫി​നെ ലാ​ഹോ​റി​ലെ സ​ർ​വി​സ​സ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്​. 

പ​ഞ്ച​സാ​ര മി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ഏ​ഴു​വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്​ അ​േ​ദ്ദ​ഹം. അ​സു​ഖ​ബാ​ധി​ത​നാ​യ ശ​രീ​ഫി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​ഹോ​ദ​ര​നും പാ​കി​സ്​​താ​ൻ മു​സ്​​ലിം​ലീ​ഗ്(​ന​വാ​സ്) പ്ര​സി​ഡ​ൻ​റു​മാ​യ​ ശ​ഹ​ബാ​സ്​ ശ​രീ​ഫ്​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ലാ​ഹോ​ർ ഹൈ​കോ​ട​തി​യി​ലെ ര​ണ്ടം​ഗ​ബെ​ഞ്ചാ​ണ്​ ജാ​മ്യം ന​ൽ​കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഒ​രു​കോ​ടി രൂ​പ​യു​ടെ ​ര​ണ്ട്​ ബോ​ണ്ടു​ക​ളു​ടെ ഉ​പാ​ധി​യി​ലാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 

അ​തേ​സ​മ​യം, അ​ൽ​അ​സീ​സി​യ ഉ​രു​ക്ക്​ മി​ൽ അ​ഴി​മ​തി​ക്കേ​സി​ൽ ശ​രീ​ഫ്​ ന​ൽ​കി​യ ജാ​മ്യ​ഹ​ര​ജി ഇ​സ്​​ലാ​മാ​ബാ​ദ്​ ഹൈ​കോ​ട​തി മാ​റ്റി​വെ​ച്ച​തി​നാ​ൽ പെ​ട്ടെന്ന്​ മോ​ച​നം ല​ഭി​ക്കാ​നി​ട​യി​ല്ല. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക. അ​നു​കൂ​ല വി​ധി​യാ​യി​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ശ​രീ​ഫി​​​െൻറ അ​നു​യാ​യി​ക​ൾ. ശ​രീ​ഫി​​​െൻറ ആ​രോ​ഗ്യ​നി​ല അ​തി​ഗു​രു​ത​ര​മാ​ണെ​ന്നും ഉ​ട​ൻ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ അ​ഷ്​​ത​ർ ഔ​സ​ഫ്​ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. 

ശ​രീ​ര​ത്തി​ലെ പ്ലേ​റ്റ്​​ലെ​റ്റു​ക​​ളു​ടെ എ​ണ്ണം ഇ​ല്ലാ​താ​ക്കു​ന്ന അ​സു​ഖ​മാ​ണ്​ ശ​രീ​ഫി​നെ ബാ​ധി​ച്ച​ത്. ഓ​രോ ദി​വ​സ​വും ​േപ​റ്റ്​​ലെ​റ്റുകൾ ശ​രീ​ര​ത്തി​േ​ല​ക്ക്​ ക​യ​റ്റു​ന്നു​ണ്ടെ​ങ്കി​ലും മ​തി​യാ​യ അ​ള​വി​ലാ​കു​ന്നി​ല്ലെ​ന്ന്​ ശ​രീ​ഫി​നെ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ പ്ലേ​റ്റ്​​ലെ​റ്റ്​ നിരക്ക്​  20,000ത്തി​ൽ​നി​ന്ന്​ 6000 ആ​യി കു​റ​ഞ്ഞി​രു​ന്നു. നിരക്ക്​ 10,000ത്തി​ൽ താ​ഴെ​യാ​യാ​ൽ ആ​ന്ത​രി​ക ര​ക്​​ത​സ്രാ​വ​മു​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കും. 

ശ​രീ​ഫി​ന്​ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ​ഖാ​ൻ കഴിഞ്ഞദിവസം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എന്നാൽ​ മ​തി​യാ​യ ചി​കി​ത്സ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​ത്തി​​​െൻറ ആ​രോ​പ​ണം. 

Loading...
COMMENTS