Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ്​ ശരീഫി​ന്​...

നവാസ്​ ശരീഫി​ന്​ വൃക്കരോഗം: ശസ്​ത്രക്രിയ വേണമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
നവാസ്​ ശരീഫി​ന്​ വൃക്കരോഗം: ശസ്​ത്രക്രിയ വേണമെന്ന്​ റിപ്പോർട്ട്​
cancel

ഇസ്​ലമാബാദ്​: അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​  ജയിലിൽ കഴിയുന്ന പാകിസ്​താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് വൃക്ക  രോഗമാണെന്നും വൃക്ക മാറ്റിവെക്കേണ്ട സാഹചര്യമാണെന്നും റിപ്പോര്‍ട്ട്. റാവൽപിണ്ടിയിലെ ആ​ഡി​യാ​ല ജ​യി​ലി​ൽ നിന്നും അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി പാകിസ്​താൻ മാധ്യമമായ ‘ദ എക്​സ്​പ്രസ്​  ട്രൈബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു. 

ശരീഫി​​െൻറ രക്തത്തില്‍ യൂറിയ നൈട്രജ​​െൻറ  അളവ് അപകടകരമായ നിലയിലാണെന്നും ഹൃദയമിടിപ്പ് വര്‍ധിച്ച നിലയിലാണെന്നും നിര്‍ജ്ജലീകരണമുണ്ടെന്നുമാണ്​ മെഡിക്കൽ റിപ്പോർട്ട്​. ഞായറാഴ്​ചയാണ്​ വിദഗ്​ധ മെഡിക്കൽ സംഘം ജയിലിലെത്തി നവാസ്​ ​ശരീഫിനെ പരിശോധിച്ചത്​. 

ജയില്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാനുള്ള സൗകര്യമില്ലെന്നും അടിയന്തരമായി കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഇത്​ പതിവ്​ പരിശോധനയുടെ ഭാഗമാണെന്നും പരിശോധനാ ഫലങ്ങളിൽ അസാധാരണമായി ഒന്നുമില്ലെന്നുമാണ്​ സർക്കാർ വൃത്തങ്ങൾ അറിയിച്ചത്​. മെഡിക്കൽ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ പാക്​ ഇടക്കാല സർക്കാർ ഉടൻ തീരുമാനമെടുത്തേക്കും. 

ജൂലായ് ആറിനാണ് പാക് അക്കൗണ്ടബിലിറ്റി ബ്യൂറോ ശരീഫിന് 10 വര്‍ഷവും മകൾ മറിയത്തിന് ഏഴു വര്‍ഷവും മരുമകൻ മുഹമ്മദ് സഫ്​ദറിന് ഒരുവര്‍ഷവും തടവുശിക്ഷ വിധിച്ചത്. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പാകിസ്​താനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഒന്നായ അവാന്‍ഫീല്‍ഡ് ഹൗസ് കേസിലാണ് വിധി. ചൊവ്വാഴ്ച മൂന്നുപേരുടെയും ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈകോടതി തള്ളിയിരുന്നു.

ലണ്ടനിലായിരുന്ന ശരീഫിനെയും മകൾ മറിയത്തെയും ജൂലായ് 13-ന് ലഹോര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റുചെയ്തത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nawaz SharifWorld NewsMedical ReportKidney Failure
News Summary - Former Pak PM Nawaz Sharif On Kidney Failure- World news
Next Story