അഫ്​ഗാൻ പാർലമെൻറ്​ മുൻ സാംസ്​കാരിക ഉപദേഷ്​ടാവ്​ കൊല്ലപ്പെട്ടു

10:25 AM
12/05/2019
mena-mangal

കാബൂൾ: മുൻ മാധ്യമപ്രവർത്തകയും അഫ്​ഗാൻ പാർലമ​െൻറ്​ സാംസ്​കാരിക ഉപദേഷ്​ടാവുമായ മേന മംഗൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു. അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ച്​ വരികയായിരുന്നു അവർ​. മാധ്യമപ്രവർത്തനം ഉപേക്ഷിച്ച മേന മംഗൽ​ അവർ കഴിഞ്ഞ വർഷം അഫ്​ഗാനിസ്​താൻ പാർലമ​െൻറിൻെറ സാംസ്​കാരിക ഉപദേഷ്​ടാവായിരുന്നു.

കേസിൽ അന്വേഷണം തുടങ്ങിയായി അഫ്​ഗാൻ പൊലീസ്​ അറിയിച്ചു. എന്നാൽ, ഇതേ കുറിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ പൊലീസ്​ തയാറായിട്ടില്ല. അതേസമയം, ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി കാബൂളിൽ കുറ്റകൃത്യ നിരക്ക്​ ഉയരുകയാണ്​. തീവ്രവാദ ആക്രമണങ്ങളും രാജ്യത്ത്​ വർധിക്കുകയാണ്​. ഇതിനിടെയാണ്​ മംഗലിൻെറ കൊലപാതകം. ഭീഷണിയുണ്ടെന്ന്​ മംഗൽ പറത്തതായി അഫ്​ഗാനിലെ വനിതാ പ്രവർത്തക വാസ്​മ ഫ്രോ പറഞ്ഞു. 
 

Loading...
COMMENTS