ഷിമോൺ പെരസ് അന്തരിച്ചു
text_fieldsജറുസലേം: ഇസ്രയേൽ മുൻ പ്രസിഡൻറ് ഷിേമാൺ പെരസ് (93)അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു. പുലർചെ മൂന്ന് മണിക്കായിരുന്നു മരണമെന്ന് മരുമകൻ റഫി വാൾഡൻ അറിയിച്ചു.
അസുഖത്തെ തുടർന്ന് സെ്പതംബർ 13നാണ് പെരസിെന തെൽഅവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1994ൽ പെരസിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സ്വതന്ത്ര ഫലസ്തീനുവേണ്ടിയുള്ള ഒാസ്ലോ കരാറിൽ ഭാഗവാക്കായതിെൻറ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ഇസ്ഹാഖ് റബിൻ, ഫലസ്തീൻ നേതാവ് യാസർ അറാഫത്ത്, എന്നവരോടൊപ്പമാണ് പെരസ് നൊബേൽ പുരസ്കാരം പങ്കിട്ടത്. 2007 മുതൽ 2014 വരെയാണ് പെരസ് ഇസ്രായേൽ പ്രസിഡൻറ് പദം വഹിച്ചത്.പെരസിെൻറ മരണത്തിൽ ഇസ്രയേൽ പ്രസിഡൻറ് ബെഞ്ചമിൻ നെതന്യാഹു, അമേരിക്കൽ പ്രസിഡൻറ് ബറാക് ഒബാമ എന്നിവർ ദുഖം രേഖപ്പെടുത്തി.
1923ൽ പോളണ്ടിൽ ജനിച്ച പെരസ് 11ാം വയസിലാണ് ബ്രിട്ടെൻറ സഹായത്തോടെ സ്ഥാപിതമായ ഇസ്രയേലിലേക്ക് കുടിയേറിയത്. പിന്നീട് സിയോണിസ്റ്റ് മൂവ്മെൻറിൽ ചേർന്ന പെരസ് ഇസ്രയേലിെൻറ ആദ്യ പ്രധാനമന്ത്രിയായ ദാവിദ് ബെൻ ഗ്യുറിയെൻറ ഉപദേശകനായി ചേർന്നു. 27ാം വയസിൽ പ്രതിരോധ മന്ത്രാലയത്തിെൻറ ഡയറക്ടർ ജനറലായി അധികാരമേറ്റ പെരസ് ഇസ്രയേലിെൻറ നിഗൂഢമായ ആണവ പദ്ധതിയുടെ മുഖ്യ ചാലക ശക്തിയായാണ് അറിയപ്പെടുന്നത്.
1948ല്‍ ഇസ്രയേല്‍ സ്ഥാപിക്കപ്പെട്ട സമയത്ത് ജീവിച്ചിരുന്ന രാഷ്ട്രീയക്കാരുടെ തലമുറയിലെ അവസാന കണ്ണിയില്‍പ്പെട്ടയാളായിരുന്നു പെരസ്. അറബ് –ഇസ്രയേൽ യുദ്ധത്തിെൻറയും തുടർന്നുള്ള ഇസ്രയേൽ രാഷ്ട്രത്തിെൻറ രൂപീകരണത്തിെൻറയും പിന്നിലുള്ള പ്രധാന ബുദ്ധി കേന്ദ്രമായിരുന്നു പെരസ്. 1956ൽ സൂയസ് കനാൽ ദേശസാൽക്കരിച്ചതിനെ തുടർന്ന് ഇൗജിപ്തിനെ അക്രമിക്കാൻ ഇസ്രയേൽ ഗുഢാലോചന നടത്തിയിരുന്നു.
പെരസിെൻറ ആശീർവാദത്തോടെ സിനായ് മേഖലയിൽ അതിക്രമിച്ചു കയറിയ ഇസ്രായേൽ അധിനിവേശ സൈന്യത്തിന് പക്ഷേ അമേരിക്കയുടെയും സോവിയറ്റ് യൂണിയെൻറയും സമ്മർദ ഫലമായി പിൻമാറേണ്ടി വന്നു. 1959ൽ ഇസ്രയേൽ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പെരസ് 48 വർഷം എം.പിയായി തുടർന്നു. എന്നാൽ നെതന്യാഹു സർക്കാർ കൊണ്ടുവന്ന ജൂതരാഷ്ട്ര ബില്ലിനെ പെരസ് വിമർശിച്ചിരുന്നു. തെൻറ അധികാര കാലയളവിൽ ജോർദാനിലെ രാജാവുമായും ഫലസ്തീൻ നേതാക്കളുമായും സമാധാന ശ്രമങ്ങൾക്ക് പെരസ് ശ്രമിച്ചിരുന്നു.