Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിൽ...

ഇന്തോനേഷ്യയിൽ ചുഴലിക്കാറ്റ്​: 19 മരണം

text_fields
bookmark_border
ഇന്തോനേഷ്യയിൽ ചുഴലിക്കാറ്റ്​: 19 മരണം
cancel

ജകാർത്ത: ഇന്തോനേഷ്യൻ ദ്വീപായ ജാവയിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 19 പേർ മരിച്ചു. 15 പേർ മണ്ണിടിച്ചിലിലും നാലുപേർ വെള്ളപ്പൊക്കത്തിലുമാണ്​ മരിച്ചത്​. നൂറുകണക്കിന്​ വീടുകളും ഹെക്​ടർ കണക്കിന്​ കൃഷിയിടവും പൊതു സൗകര്യങ്ങളും വെള്ളത്തിനടിയിലായതായി ഇന്തോനേഷ്യൻ ദുരന്ത നിവാരണ ഏജൻസി വക്താവ്​ അറിയിച്ചു. ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ മൗണ്ട്​ അഗോങ്​ പർവതം സ്​​േഫാടനഭീഷണി ഉയർത്തുന്നതിനിടെയാണ്​ ചുഴലിക്കാറ്റ്​ ആക്രമണം.

ചുഴലിക്കാറ്റ്​ വ്യാഴാഴ്​ചയോടെ ഇന്തോനേഷ്യൻ തീരം വിടുമെന്ന്​ അധികൃതർ പറഞ്ഞു. ​ഇന്തോനേഷ്യൻ ദ്വീപുകളിൽ പ്രകൃതിക്ഷോഭം പതിവാണ്​. െഫബ്രുവരിയിൽ ബാലിയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേർ മരിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslideindonesiafloodsworld newsmalayalam newsJava island
News Summary - Floods, landslides kill 19 on Indonesia's main Java island - World news
Next Story