ചൈനയിൽ കൊടുങ്കാറ്റും പേമാരിയും: അഞ്ചുമരണം; 13,000 പേരെ ഒഴിപ്പിച്ചു

12:51 PM
13/06/2020
ചൈനയിലെ റോംഗനിൽ കനത്ത മഴയെത്തുടർന്ന് വെള്ളത്തിൽ മുങ്ങിയ പ്രദേശം (ചിത്രം എ.എഫ്.പി)

ബെയ്​ജിങ്​: ചൈനയിൽ കൊടുങ്കാറ്റിലും പേമാരിയിലും അഞ്ചുപേർ മരിച്ചു. എട്ടുപേരെ കാണാതായി. 13000 പേരെ സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റിയതായും സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.

ചോങ്‌കിങ്​ മെട്രോപോളിസിലെ സുൻയി നഗരത്തിലാണ്​ ശനിയാഴ്​ച മരണം റിപ്പോർട്ട്​ ചെയ്​തത്​. വ്യാഴാഴ്ച രാത്രി മുതൽ പ്രദേശത്ത്​​ കൊടുങ്കാറ്റ്​ ആഞ്ഞുവീശുകയായിരുന്നു. നഗരത്തിൽ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരണപ്പെട്ടിരുന്നു.  മഴക്കെടുതിയിൽനിന്ന്​ കരകയറുന്നതിനിടെയാണ്​ പുതിയ ദുരന്തം. 

ഗ്വിഷോ പ്രവിശ്യയിൽ 13,000 പേരെ ഒഴിപ്പിച്ചു. രണ്ടായിരത്തിലധികം വീടുകളും മൂന്ന് പാലങ്ങളും റോഡുകളും തകർന്നതായും പ്രസ്താവനയിൽ പറയുന്നു.

Loading...
COMMENTS