ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ഇന്ത്യ ചർച്ചക്ക്​ 

07:32 AM
09/11/2018
Taliban

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ഇന്ത്യ ചർച്ച നടത്തുന്നു. അനൗദ്യോഗിക ചർച്ചയാണ്​ നടത്തുന്നത്​. അഫ്​ഗാനിസ്​താനിൽ സമാധാനം സ്​ഥാപിക്കുന്നതിനായി ഇന്ന്​ മോസ്​കോയിൽ വെച്ചാണ്​ ചർച്ച. ​സമാധാന പ്രവർത്തനങ്ങൾക്ക്​ മുൻകൈയെടുക്കുന്നത്​ റഷ്യയാണ്​. ചർച്ചക്ക്​ വിളിച്ചതും റഷ്യയാണ്​. ഇന്ത്യ​െയ കൂടാതെ യു.എസ്​, പാകിസ്​താൻ, ചൈന എന്നീ രാജ്യങ്ങളും പ​െങ്കടുക്കുന്നുണ്ട്​. 

അഫ്​ഗാനിസ്​താൻ വിഷയത്തിൽ നവംബർ ഒമ്പതിന്​ റഷ്യ മോസ്​കോയിൽ വെച്ച്​ സമാധാന ചർച്ച നടത്തുന്നുവെന്നറിയാം എന്നാണ്​ ഇതേ കുറിച്ച്​ വിദേശകാര്യ വാക്​താവ്​ രവീഷ്​ കുമാർ അറിയിച്ചത്​. അഫ്​ഗാനിസ്​താനിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്നും രവീഷ്​ കുമാർ പറഞ്ഞു

അനൗദ്യോഗികമായാണ്​ ഇന്ത്യ ചർച്ചയിൽ പങ്കാളിയാകുന്നത്​. അഫ്​ഗാനിസ്​ഥാനിലെ ഇന്ത്യൻ അംബാസിഡർ അമർ സിൻഹ, പാകിസ്​താനിലെ മുൻ ഇന്ത്യൻ ഹൈകമീഷണർ ടി.സി.എ രാഘവൻ എന്നിവരാണ്​ ​ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്​. റഷ്യൻ പ്രസിഡൻറ്​ വ്ലാദിമർ പുചിൻ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിറകെയാണ്​ ഇൗ തീരുമാനമുണ്ടായത്​.  

Loading...
COMMENTS