അഫ്ഗാനിസ്താനിൽ വെടിവെപ്പ്: 11 മരണം
text_fieldsകാബൂൾ: കിഴക്കൻ അഫ്ഗാനിസ്താൻ നഗരമായ ജലാലാബാദിലെ വിദ്യാഭ്യാസ വകുപ്പ് കാര്യാലയ വളപ്പിലുണ്ടായ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. പത്തിലധികം ജീവനക്കാർക്ക് പരിക്കറ്റു. തുടച്ചയായ രണ്ടാം ദിവസമാണ് നഗരത്തിൽ ആക്രമണമുണ്ടാകുന്നത്.
ആക്രമികളുമായി മണിക്കൂറുകളോളം ഏറ്റുമുട്ടിയതിനു ശേഷമാണ് സുരക്ഷസേന 20ലധികം വരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിെൻറ ഉത്തവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ചൊവ്വാഴ്ച നഗരത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ബ്രസൽസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കായി പ്രസിഡൻറ് അഷ്റഫ് ഗനി പറന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
