കപ്പലിൽ അഗ്നിബാധ; മലയാളിയടക്കം നാലുപേരെ രക്ഷപ്പെടുത്തി
text_fieldsമോസ്കോ: കെർഷ് കടലിടുക്കിലെ കപ്പൽ തീപിടിത്തത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യക്കാരും. കാണാതായ 10 പേരി ല്‍ ഒരു മലയാളിയടക്കം നാലുപേരെ രക്ഷപ്പെടുത്തി. ആറ് ഇന്ത്യക്കാരെ കണ്ടെത്താനായില്ല. ആശിഷ് അശോക് നായരാണ് രക്ഷപ്പെട്ട മലയാളിയെന്നും റിപ്പോർട്ടുണ്ട്. പിനല്‍ കുമാര്‍ ഭരത് ഭായ് ടണ്ടേല്‍, വിക്രം സിങ്, വിശാൽ ദോഡ്, ശരവണ്‍ നാഗരാജന്, രാജ് ദേവ്നാരയാണന് പനി, കരണ്‍കുമാര്‍ ഹരിഭായ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. റഷ്യയെയും ക്രിമിയയെയും വേര്‍തിരിക്കുന്ന കെര്‍ഷ് കടലിടുക്കില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടം. താന്‍സാനിയന്‍ പതാകയുള്ള കാന്‍ഡി,
മാസ്ട്രോ എന്നീ കപ്പലുകള്‍ക്കാണ് തീപിടിച്ചത്. ഇ
ന്ധനം നിറക്കുേമ്പാഴാണ് അപകടം. രണ്ടുകപ്പലുകളിലായി 15 ഇന്ത്യക്കാരുണ്ടായിരുന്നു. മറ്റു ജീവനക്കാര്‍ തുര്‍ക്കി, ലിബിയ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. കപ്പലുകൾ ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണെന്ന് റഷ്യന്‍ ഫെഡറല്‍ ഏജന്‍സി അറിയിച്ചു.
