മ​ലേ​ഷ്യ​യി​ലെ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം; 24 മ​ര​ണം

09:18 AM
14/09/2017
fire-at-Malasya

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​ൻ ത​ല​സ്​​ഥാ​ന​മാ​യ ക്വാ​ലാ​ലം​പു​രി​ലെ മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. 22 കു​ട്ടി​ക​ളും ര​ണ്ട്​ വാ​ർ​ഡ​ന്മാ​രും ഉ​ൾ​പ്പെ​ടെ 24 പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്​​ച പു​ല​ർ​െ​ച്ച​യാ​ണ്​ സം​ഭ​വം. 20 വ​ർ​ഷ​ത്തി​നി​ടെ മ​ലേ​ഷ്യ​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ തീ​പി​ടി​ത്ത​മാ​ണി​ത്. കു​ട്ടി​ക​ൾ താ​മ​സി​ച്ച്​ മ​ത​പ​ഠ​നം ന​ട​ത്തു​ന്ന ദാ​റു​ൽ ഖു​ർ​ആ​ൻ ഇ​ത്തി​ഫാ​ഖി​യ​യു​ടെ മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ്​​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.  തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പു​ക​യി​ൽ ശ്വാ​സം​മു​ട്ടി​യാ​ണ്​ കൂ​ടു​ത​ൽ  പേ​രും മ​രി​ച്ച​തെ​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന അ​ഗ്​​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. അപകടം നടന്ന ഉടൻ തന്നെ  സംഘം സ്​ഥലത്തെത്തിയിരുന്നു. ഏ​ഴു​പേ​രെ പ​രി​ക്കു​ക​ളോ​ടെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇവരുടെ നില ഗുരുതരമാണ്​. 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 13നും 17​നു​മി​ടെ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ളാ​ണ്​​ മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലു​മെ​ന്ന്​ പൊ​ലീ​സ്​ മേ​ധാ​വി അ​മ​ർ​സി​ങ്​ പ​റ​ഞ്ഞു. 

ഡോ​ർ​മി​റ്റ​റി​ക്ക്​ ഒ​രു പ്ര​വേ​ശ​ന​ക​വാ​ടം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്​ ര​ക്ഷ​പ്പെ​ടാ​ൻ ത​ട​സ്സ​മാ​യി. കെ​ട്ടി​ട​ത്തി​​െൻറ മൂ​ന്നാ​മ​ത്തെ നി​ല​യി​ലാ​ണ്​ തീ​പ​ട​ർ​ന്ന​ത്. വൈ​ദ്യു​തി ഷോ​ർ​ട്ട്​​ സ​ർ​ക്യൂ​ട്ടാ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന്​ അ​ഗ്​​നി​ശ​മ​ന​സേ​ന വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. അ​ഞ്ചി​നും 18നു​മി​ടെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ്​ ത​ഹ്​​ഫീ​സ്​ സ്​​കൂ​ളി​ൽ പ​ഠി​ക്കാ​നെ​ത്തി​യി​രു​ന്ന​ത്. രാ​ജ്യ​ത്തു​ട​നീ​ളം ഇ​ത്ത​ര​ത്തി​ലു​ള്ള 519 സ്​​കൂ​ളു​ക​ളു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ല​ല്ല ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ്​ റ​സാ​ഖ്​​ അ​നു​ശോ​ചി​ച്ചു. 

Loading...
COMMENTS