Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫലസ്തീന്‍ വെബ്സൈറ്റ് പേജുകള്‍ നിരോധിച്ചതിന് ഫേസ്ബുക് മാപ്പുപറഞ്ഞു
text_fieldsbookmark_border
ജറൂസലം: രണ്ടു ഫലസ്തീന്‍ വെബ്സൈറ്റ് പേജുകള്‍ നീക്കംചെയ്ത നടപടിയില്‍ ഫേസ്ബുക് മാപ്പുപറഞ്ഞു. 52 ലക്ഷം പേര്‍ പിന്തുടരുന്ന അല്‍ഖുദ്സ് ന്യൂസ് നെറ്റ്വര്‍ക്കും 63.5 ലക്ഷം പേര്‍ വായിക്കുന്ന ഷെബാബ് വാര്‍ത്താ ഏജന്‍സിയുടെയും പേജുകളാണ് ഫേസ്ബുക് നിരോധിച്ചത്. ഇലക്ട്രോണിക് ഇന്‍തിഫാദയിലെ ലേഖനങ്ങളും ഫേസ്ബുക് വിലക്കിയിരുന്നു.
ഈ പേജുകള്‍ നീക്കംചെയ്തത് തെറ്റാണെന്നു ബോധ്യപ്പെട്ടെന്നും അവ പുന$സ്ഥാപിച്ചെന്നും ഫേസ്ബുക് അധികൃതര്‍ പറഞ്ഞു. ഇസ്രായേല്‍-ഫേസ്ബുക് ഉന്നതര്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഫേസ്ബുക്കിന്‍െറ പേജുകള്‍ നിരോധിക്കാനുള്ള തീരുമാനമുണ്ടായതെന്നാണ് ഫലസ്തീന്‍ അനുയായികള്‍ വിശ്വസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
