ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ പാക് മന്ത്രി രാജിവെച്ചു
text_fieldsലാഹോർ: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ പാക് മന്ത്രി രാജിവെച്ചു. തെഹ്രീകെ ഇൻസാഫ് പാർട്ടി സാംസ്കാരിക മന്ത് രി ഫയാസുൽ ഹസ്സൻ കോഹനാണ് രാജിവെച്ചത്. കോഹെൻറ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരു ന്നതിനിടെയാണ് രാജി. പാക് പഞ്ചാബിെൻറ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദറിെൻറ വക്താവാണ് രാജിക്കാര്യം അറിയിച ്ചത്. രാജി മുഖ്യമന്ത്രി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം വാർത്താസമ്മേളനത്തിനിടെയായിരുന്നു ഫയാസുൽ കോഹെൻറ ഹിന്ദു വിരുദ്ധ പരാമർശം. ഹിന്ദുക്കളെല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. ‘ ഞങ്ങൾ മുസ്ലീംകളാണ്. ഞങ്ങളുടെ കൈയിൽ കൊടിയുണ്ട്. മൗല ആലിയയുടെ ധൈര്യത്തിെൻറ കൊടി, ഹസ്രത് ഉമ്രയുടെ വീര്യത്തിെൻറ കൊടി. നിങ്ങളുടെ കൈയിൽ അത്തരം കൊടികളൊന്നുമില്ല. ഞങ്ങളേക്കാൾ ഏഴുമടങ്ങ് നല്ലതാണെന്ന മിഥ്യാബോധത്തിൽ പ്രവർത്തിക്കരുത്. ഞങ്ങൾക്കാവുന്നത് വിഗ്രഹാരാധകരായ നിങ്ങെള കൊണ്ട് കഴിയില്ല - എന്നായിരുന്നു ഫയാസുൽ കോഹെൻറ പരാമർശം.
ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് പഞ്ചാബ് മന്ത്രി ഫയാസുൽ കോഹനിൽ നിന്നുണ്ടായത്. അദ്ദേഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആരിൽ നിന്നുമുള്ള ഇത്തരം അസംബന്ധങ്ങളോട് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് സർക്കാർ ക്ഷമിക്കുകയില്ല. പഞ്ചാബ് മുഖ്യമന്ത്രിയുമായി കൂടിയാേലാചിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് നയീമുൽ ഹഖും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
