അനാഥകളുടെ ഉപഭൂഖണ്ഡം എന്തിന്?
text_fieldsആണവശക്തികളായ ഇന്ത്യയും പാകിസ്താനും 1947ലെ വിഭജനത്തിനുശേഷം പരസ്പരം നിരവധി യ ുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. 1947ലും 65ലും 71ലും 99ലും പാക്സൈന്യം യുദ്ധത്തെ നേരിട്ടു. ഇതിനിടയി ലും ചെറിയ ഏറ്റുമുട്ടലുകളും അതിർത്തി കടന്നുള്ള ആക്രമണങ്ങളുമൊക്കെ ഉണ്ടായിട്ടുണ് ട്. ഭീകരതയെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയരാറുണ്ട്. അയൽരാജ്യ വുമായി എെൻറ രാജ്യം സമാധാനത്തോടെ കഴിയുന്നത് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. ഇര ുരാജ്യങ്ങളും തമ്മിൽ ട്വിറ്റർ അക്കൗണ്ട് വഴി യുദ്ധം നടത്തുന്നതും ഇതിനുമുമ്പ് കണ്ടിട്ട ില്ല.
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീരിൽ സൈനിക വാഹനവ്യൂഹത്തിനുനേരെ ചാവേ റാക്രമണം നടന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദ് എന്ന തീ വ്രവാദി സംഘടന ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. പാകിസ്താ നാണ് ഇത് ആസൂത്രണം ചെയ്തതെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. പാകിസ്താൻ ഇത് നിഷേധി ച്ചുവെന്ന് മാത്രമല്ല, ഇതുസംബന്ധിച്ച് ഇൻറലിജൻസ് വിവരം നൽകിയിട്ടും ആരും ചെവിക്കൊണ്ടില്ലെന്നും പറയുന്നു.
ചൊവ്വാഴ്ച ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക് നിയന്ത്രണത്തിലുള്ള പ്രദേശത്ത് പറന്നതോടെ ഇരുരാജ്യങ്ങളും 1971നുശേഷമുള്ള ഏറ്റവും കടുത്ത യുദ്ധത്തിലേക്ക് നീങ്ങുന്നതാണ് കണ്ടത്. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ പ്രവിശ്യയിലുള്ള ബാലാകോട്ടിൽ പൊതുതെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ നരേന്ദ്ര മോദി സർക്കാർ ആക്രമണം നടത്തി. ഭീകരരുടെ പരിശീലനകേന്ദ്രത്തിനുനേരെയാണ് ആക്രമണമെന്ന് ഇന്ത്യ അവകാശപ്പെടുന്നുമുണ്ട്. 300 ഭീകരർ കൊല്ലപ്പെട്ടുവെന്ന് അയൽരാജ്യം പറയുന്നുണ്ടെങ്കിലും പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ഇത് നിഷേധിക്കുന്നു. ജീവാപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിെൻറ പക്ഷം.
സോഷ്യൽ മീഡിയയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ ഇത് ആഘോഷിക്കുകയായിരുന്നു. ബോളിവുഡ് താരങ്ങൾ ഒരുപടികൂടി മുന്നിലെത്തി. അജയ് ദേവ്ഗൺ, രവീണ ടാണ്ഡൻ, കങ്കണ റണാവത് തുടങ്ങിയവരുടെ അഭിനന്ദന ട്വീറ്റുകൾ കുറിക്കുകൊള്ളുന്ന വാക്കുകൾകൊണ്ടായിരുന്നു. പാകിസ്താനിൽനിന്നാവെട്ട പൊതുവെ സമചിത്തതയോടെയുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരുന്നത്. പകരം വീട്ടണമെന്ന് ചിലർ ആവശ്യപ്പെെട്ടങ്കിലും ഇൗ ലേഖിക ഉൾപ്പെടെയുള്ളവർ യുദ്ധം ആഘോഷിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എങ്കിലും മറുശബ്ദങ്ങളും ഉയർന്നിരുന്നുവെന്ന് പറയാം. പിറ്റേന്ന് ബാലാകോട്ട് സന്ദർശിച്ച ഹാമിദ് മിർ എന്ന മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയത് അവിടെ മൃതദേഹങ്ങളോ രക്തമോ ശവസംസ്കാരച്ചടങ്ങുകളോ നശിച്ച കെട്ടിടങ്ങളോ കണ്ടില്ലെന്നാണ്. ചത്തുകിടക്കുന്ന കറുത്ത കാക്കയെ മാത്രമാണത്രെ അദ്ദേഹത്തിന് കാണാനായത്.
Pakistan must maintain this profoundly moral stand. It would be an important gesture to release the captured Indian airforce pilot. Our commitment at this moment must be to peace and humanity.
— fatima bhutto (@fbhutto) February 27, 2019
ഇപ്പോൾ സംഘർഷം കൂടുതൽ മുറുകുകയാണ്. രണ്ട് ഇന്ത്യൻ െജറ്റ് വിമാനങ്ങൾ വെടിവെച്ചുവീഴ്ത്തിയെന്നും അവരുടെ വ്യോമമേഖലയിലൂടെ പറന്നുവെന്നും ഒരു പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നും പാകിസ്താൻ അവകാശപ്പെടുന്നു. പൈലറ്റിനെ ബന്ദിയാക്കിയത് ഇന്ത്യ സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ വലതുപക്ഷ ട്രോളുകൾ വന്നുതുടങ്ങിയിരുന്നു. ഇരുരാജ്യങ്ങളിലെയും ആഖ്യാനകർത്താക്കൾ അരങ്ങുതകർക്കുകയാണ്.
പാകിസ്താെൻറ സമകാലിക ചരിത്രം രക്തരൂഷിതമാണ്. അതിെൻറ കഷ്ടപ്പാടുകൾ അനുഭവിക്കുന്നതാകെട്ട സ്വന്തം പൗരന്മാരും. സൈനിക ഏകാധിപത്യവും ഭീകരതയും അരക്ഷിതാവസ്ഥയുമൊക്കെയുള്ള നീണ്ട ചരിത്രമാണ് രാജ്യത്തിനുള്ളത്. എന്നാൽ, പുതിയ തലമുറയിൽ മാറ്റങ്ങളുണ്ട്. ബാലാകോട്ട് ആക്രമണം നടന്ന ദിവസം വൈകുന്നേരത്തോടെതന്നെ ‘യുദ്ധം വേണ്ട’ എന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി ഇംറാൻ ഖാൻ പോലും (ഞാൻ അദ്ദേഹത്തിെൻറ വിമർശകയാണ്) സമാധാനാഹ്വാനവുമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോൾ അത്ഭുതം തോന്നി.
ഉന്മാദം ഉച്ഛാവസ്ഥയിലായ ഇൗ ഘട്ടത്തിൽ ഇന്ത്യയും പാകിസ്താനും ധാർമികത സംരക്ഷിക്കുകയാണ് വേണ്ടത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ 100 കോടി പേരെങ്കിലും മരിക്കുമെന്നും ലോകത്തിെൻറ മറ്റു ഭാഗത്തുള്ള രണ്ടു കോടി പേർ പട്ടിണിയിലും രോഗത്തിലും അകപ്പെടുമെന്നും ഒരു ആണവവിരുദ്ധ സംഘടനയുടെ സഹസ്ഥാപകൻ 2007ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സമാധാനത്തോടും മാനവികതയോടും മാന്യതയോടുമുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ബന്ദിയാക്കിയ ഇന്ത്യൻ സൈനികനെ പാകിസ്താൻ വിട്ടയക്കണമെന്നാണ് ഞാനും രാജ്യത്തെ മറ്റു പലരും ആവശ്യപ്പെടുന്നത്. ഞങ്ങൾ ഒരുപാട് കാലം യുദ്ധം ചെയ്തു.
പാക് സൈനികർ മരിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല; ഇന്ത്യൻ സൈനികരും. അനാഥകളുടെ വാസസ്ഥലമായി ഇന്ത്യ ഉപഭൂഖണ്ഡം
മാറരുത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി എെൻറ തലമുറ പടപൊരുതിയിട്ടുണ്ട്. സമാധാനത്തിനുവേണ്ടി ശബ്ദമുയർത്താൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല.
(മുൻ പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭുേട്ടായുടെ ചെറുമകളായ ലേഖിക അറിയപ്പെടുന്ന എഴുത്തുകാരിയാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
