മ്യാന്മറിലെ മനുഷ്യാവകാശ സംഘടനകളോട് മാപ്പപേക്ഷിച്ച് ഫേസ്ബുക്ക്
text_fieldsയാംഗോൻ: മ്യാന്മറിലെ മനുഷ്യാവകാശ സംഘടനകളോട് മാപ്പുപറഞ്ഞ് സാമൂഹിക മാധ്യമമായ ഫേസ്ബുക്ക്. രാജ്യത്തെ വംശീയാക്രമണത്തിന് എണ്ണപകരാൻ ജനങ്ങൾ ഫേസ്ബുക്കിനെ ഉപയോഗിച്ചുവെന്നും തക്കസമയത്ത് തങ്ങൾ അതു കണ്ടെത്തി തടഞ്ഞുവെന്നുമുള്ള സക്കർബർഗിെൻറ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിനെതിരെ രാജ്യത്തെ ആറ് മനുഷ്യാവകാശ സംഘടനകൾ തുറന്ന കത്തുമായി രംഗത്തുവന്നിരുന്നു. ബുദ്ധരാജ്യമായ മ്യാന്മറിൽ റോഹിങ്ക്യൻ വംശജർക്കെതിരെ കടുത്ത വംശീയാക്രമണങ്ങൾ നടന്ന സമയത്ത് ഫേസ്ബുക്കിനെതിരെ ഇൗ സംഘടനകളുടെ ഭാഗത്തുനിന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ആ സമയത്ത് സാമൂഹികമാധ്യമം വഴി പ്രചരിച്ച വിദ്വേഷജനകമായ സന്ദേശങ്ങൾ ദുർബലമാക്കിയത് ഇവരുടെ മുൻൈകയിൽ ആയിരുന്നു. എന്നാൽ, അതിനെ മറച്ചുവെച്ച് ഫേസ്ബുക്കിനെ പുകഴ്ത്തുന്ന തരത്തിലായിരുന്നു സക്കർബർഗ് വാർത്ത സൈറ്റ് ആയ വോക്സിന് നൽകിയ അഭിമുഖം. ബുദ്ധിസ്റ്റുകളും മുസ്ലിംകളും ഒരുപോലെ ഫേസ്ബുക്കിലെ മെസഞ്ചർ വഴി വൈകാരികമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നും അത് കണ്ടെത്തി തങ്ങൾ തടഞ്ഞു എന്നുമായിരുന്നു സക്കർബർഗ് പറഞ്ഞത്. ഉടൻ മനുഷ്യാവകാശ-സന്നദ്ധ സംഘടനകൾ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ച് രംഗത്തെത്തി.
ഫേസ്ബുക്ക് മ്യാന്മറിൽ നടത്തിയ ‘ഫലപ്രദമായ ഇടപെടലിനെ പുകഴ്ത്തും വിധമുള്ള’ സക്കർബർഗിെൻറ പ്രസ്താവന തങ്ങളിൽ അമ്പരപ്പുളവാക്കിയെന്ന് അവർ കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പ്രചരിച്ച സന്ദേശങ്ങൾ വേഗത്തിൽ നീക്കംചെയ്യുന്നതിൽ അധികൃതർ അലംഭാവം കാണിച്ചുവെന്നും ഇത് രാജ്യത്തുടനീളം വ്യാപിച്ച് ഭീതിപടർത്തി അവസാനത്തെ കൊടിയ അതിക്രമ സംഭവങ്ങളിലേക്ക് നയിക്കുകയായിരുന്നുവെന്നും സംഘം ചൂണ്ടിക്കാട്ടി. ഇക്കാര്യം സമ്മതിക്കുന്ന വിധത്തിലായിരുന്നു ഫേസ്ബുക്ക് വക്താവിെൻറ തുടർന്നുള്ള പ്രസ്താവന. ഇത്തരം സന്ദേശങ്ങൾ തടഞ്ഞത് വളരെ സാവധാനത്തിൽ ആയിപ്പോയെന്നും ദുരുദ്ദേശ്യപരവും വിദ്വേഷ ജനകവുമായ സന്ദേശങ്ങൾ കണ്ടെത്താനും തടയാനും തങ്ങളുടെ സാേങ്കതിക വിദ്യ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞ വക്താവ് ഇക്കാര്യത്തിൽ ആദ്യ ഇടപെടലുകൾ നടത്തിയ സന്നദ്ധ സംഘങ്ങളെ സക്കർബർഗ് പരാമർശിക്കാതെ പോയതിൽ മാപ്പു പറയുന്നതായും അറിയിച്ചു.
ഇന്തോനേഷ്യയും ആസ്ട്രേലിയയും അന്വേഷണത്തിന്
ജകാർത്ത/മെൽബൺ: ഉപയോക്താക്കളുടെ സ്വകാര്യതലംഘനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് അന്വേഷണക്കുരുക്കിലേക്ക്.ഇന്തോനേഷ്യൻ ഉപയോക്താക്കളുടെ സ്വകാര്യതലംഘനവുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യൻ സർക്കാറും ആസ്ട്രേലിയയിലെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ആസ്ട്രേലിയയും ഫേസ്ബുക്കിനെതിരെ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. ദശലക്ഷത്തിലേറെ ഇന്തോനേഷ്യൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെയും മൂന്ന് ലക്ഷത്തിലേറെ ആസ്ട്രേലിയൻ ഉപയോക്താക്കളുടെയും സ്വകാര്യവിവരങ്ങൾ കേംബ്രിജ് അനലിറ്റിക ഉപയോഗെപ്പടുത്തിയിരിക്കാമെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ഫേസ്ബുക്ക് സ്വകാര്യതലംഘനം നടത്തിയിട്ടുണ്ടോ എന്നാണ് ആസ്േട്രലിയ അന്വേഷിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഇന്തോനേഷ്യയിലെ ഫേസ്ബുക്ക് പ്രതിനിധികൾക്ക് 12 വർഷത്തെ തടവും 87,1000 ഡോളർ പിഴയും ശിക്ഷ ലഭിച്ചേക്കാം. മറ്റുള്ളവരുടെ സ്വകാര്യവിവരങ്ങൾ എടുക്കാൻ മൂന്നാംകക്ഷിയെ അനുവദിക്കുന്ന ആപ്ലിക്കേഷനുകൾ നിർത്തിവെക്കാൻ ഫേസ്ബുക്കിനോട് ആവശ്യെപ്പട്ടിട്ടുണ്ടെന്ന് കമ്യൂണിക്കേഷൻ മന്ത്രി വ്യക്തമാക്കി. 115 മില്യൺ സജീവ ഉപയോക്താക്കളുമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്തോനേഷ്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
