ഷി ജിൻപിങ്ങി​െൻറ പേര്​ തെറ്റായി ഉപയോഗിച്ചതിൽ ഫേസ്​ബുക്കി​െൻറ ഖേദം

22:02 PM
19/01/2020
xi-jinping-131019.jpg
യാ​ംഗോൻ: മ്യാന്മർ സന്ദർശനത്തിനെത്തിയ ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങി​​െൻറ പേര്​ തെറ്റായി തങ്ങളുടെ പ്ലാറ്റ്​ഫോമിൽ വന്നതിൽ ഫേസ്ബുക്ക്​ ​ക്ഷമ ചോദിച്ചു. ബർമീസ്​ ഭാഷയിൽനിന്ന്​ ഇംഗ്ലീഷിലേക്ക്​ തർജമ ചെയ്യു​േമ്പാൾ സംഭവിച്ച സാ​​ങ്കേതിക തകരാറുമൂലമാണ്​ അശ്ലീലച്ചുവയോടെ അദ്ദേഹത്തി​​െൻറ പേര്​ പ്രത്യ​ക്ഷപ്പെട്ടതെന്ന്​ ഫേസ്ബുക്ക്​​ അറിയിച്ചു.

ഷി ജിൻപിങ്ങുമായി കൂടിക്കാഴ്​ച നടത്തിയതി​​െൻറ ചിത്രം പ്രസിദ്ധീകരിച്ച മ്യാന്മർ ​സ്​റ്റേറ്റ്​ കൗൺസിലർ ഓങ്​സാൻ സൂചിയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​​ പേജിലാണ്​​ അബദ്ധം വന്നത്​. അതേസമയം, ഗൂഗിളി​​െൻറ തർജമയിൽ ഇങ്ങനെയൊരു അബദ്ധം കടന്നുകൂടിയതുമില്ല. 
Loading...
COMMENTS