Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2019 1:00 PM GMT Updated On
date_range 13 Jun 2019 1:44 PM GMTഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം
text_fieldsമസ്ക്കത്ത്: ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം. പനാമ, നോർവെ ടാങ്കറുകൾക്ക് നേരെയാണ ് ആക്രമണം ഉണ്ടായത്. ആളപായമില്ലെന്നും ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. ടോർപിഡോ ഉപയോഗ ിച്ചുള്ള ആക്രമണമാണ് നടന്നത്.
ഹോർമുസ് കടലിടുക്കിന് സമീപമാണ് സംഭവം. രണ്ട് കപ്പലുകളിൽനിന്ന് സഹായം അഭ്യർഥിച്ച് സന്ദേശം ലഭിച്ചുവെന്ന് യു.എസ് നാവിക സേന അറിയിച്ചു. അതേസമയം, 44 ജീവനക്കാരെ രക്ഷിച്ചതായി ഇറാൻ ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്യുന്നു.
മേഖലയിൽ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരത്തിൽ ആക്രമണമുണ്ടാകുന്നത്. നാലു ടാങ്കറുകളാണ് നേരത്തെ ആക്രമിക്കപ്പെട്ടിരുന്നത്. അന്നത്തെ ആക്രമണത്തിന് ഉത്തരവാദി ഇറാനാണെന്നാണ് അമേരിക്കയുടെ വാദം. മേഖലയിലൂടെയുള്ള വ്യാപാര കപ്പലുകൾക്ക് ജാഗ്രതാ സന്ദേശം നൽകിയിട്ടുണ്ട്.
Next Story