അഴിമതി: മലേഷ്യൻ മുൻ  പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റിൽ

15:46 PM
03/07/2018

ക്വാ​ലാ​ലം​പു​ർ: അ​ഴി​മ​തി​ക്കേ​സി​ൽ മ​ലേ​ഷ്യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ് റ​സാ​ഖി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും കോ​ടി​ക​ളു​ടെ  അ​ഴി​മ​തി  ന​ട​ത്തി​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ ആ​രോ​പ​ണം. മ​ലേ​ഷ്യ​ൻ അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗ​മാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വീ​ട്ടി​ൽ​വെ​ച്ച് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. നാ​ളെ അ​ദ്ദേ​ഹ​ത്തെ  ക്വാ​ലാ​ലം​പു​ർ ഹൈ​കോ​ട​തി​യി​ലെ​ത്തി​ച്ച് കു​റ്റം ചു​മ​ത്തും. 

മ​ലേ​ഷ്യ​യു​ടെ വി​ക​സ​ന​ത്തി​നാ​യി രൂ​പ​വ​ത്​​ക​രി​ച്ച ക​മ്പ​നി​യു​ടെ മ​റ​വി​ൽ വ​ൻ അ​ഴി​മ​തി അ​ദ്ദേ​ഹം ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. മേ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ​തു മു​ത​ൽ  അ​ദ്ദേ​ഹം  അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്.മ​ലേ​ഷ്യ​യു​ടെ ദീ​ർ​ഘ​കാ​ല സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു 2009ൽ ​രൂ​പ​വ​ത്ക​രി​ച്ച വ​ൺ മ​ലേ​ഷ്യ ​െഡ​വ​ല​പ്‌​മ​െൻറ്​ ബ​ർ​ഹാ​ദി​ലേ​ക്ക്  വി​ദേ​ശ​ത്തു​നി​ന്നു ശ​ത​കോ​ടി​ക​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ഇ​തി​ൽ​നി​ന്നു 450 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 30,000 കോ​ടി രൂ​പ) ന​ജീ​ബ് റ​സാ​ഖി​​െൻറ സ്വ​ന്ത​ക്കാ​ർ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​വ​ർ യു.​എ​സി​ലും മ​റ്റും വാ​ങ്ങി​ക്കൂ​ട്ടി​യ സ്വ​ത്തു​വ​ക​ക​ളി​ൽ​നി​ന്നു 170 കോ​ടി ഡോ​ള​ർ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ യു.​എ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  

ന​ജീ​ബു​മാ​യി ബ​ന്ധ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ഈ​യി​ടെ ന​ട​ത്തി​യ റെ​യ്ഡി​ൽ 27.3 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 18,73,73,55,000 രൂ​പ )വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര വ​സ്തു​വ​ക​ക​ളും പ​ണ​വും ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണ്  ന​ജീ​ബ് ചെ​യ്ത​ത്.   

Loading...
COMMENTS