പുസ്തകത്തിലെ പരാമർശം: മുൻ െഎ.എസ്.െഎ മേധാവിക്ക് യാത്രാവിലക്ക്
text_fieldsന്യൂഡൽഹി: ‘സ്പൈ ക്രോണിക്കിൾസ് റോ, െഎ.എസ്.െഎ ആൻറ് ദി ഇല്ല്യൂഷൻ ഒാഫ് പീസ്’ എന്ന പുസ്തകത്തിൽ രാജ്യ താത്പര്യത്തിനെതിരായ പരാമർശങ്ങളും വെളിപ്പെടുത്തലുകളും നടത്തിയ പാക് രഹസ്യാന്വേഷണ വിഭാഗമായ ഇൻറർ സർവീസ് ഇൻറലിജൻസിെൻറ(െഎ.എസ്.െഎ) മുൻ മേധാവിക്ക് യാത്രാ വിലക്ക്. വിരമിച്ച ലെഫ്റ്റ്നൻറ് ജനറൽ മുഹമ്മദ് അസദ് ദുർറാനിക്ക് തിങ്കളാഴ്ചയാണ് പാകിസ്താൻ വിദേശയാത്ര വിലക്കേർപ്പെടുത്തിയത്.എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ(ഇ.സി.എൽ) ഉൾപ്പെടുത്തിയതോടെ അദ്ദേഹത്തിന് ഇനി രാജ്യം വിടാനാവില്ല.
മെയ് 28ന് ദുർറാനിയെ പാക് സൈന്യം സൈനിക ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. സേനയിലുള്ളവർക്കും വിരമിച്ചവർക്കും ഒരുപോലെ ബാധകമായ സൈനിക പെരുമാറ്റ ചട്ടം ലംഘിച്ചതാണ് ദുർറാനിക്കുമേലുള്ള കുറ്റം. മാധ്യമപ്രവർത്തകനായ ആദിത്യ സിൻഹയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുൻ മേധാവി എ.എസ്.ദുലാത്തുമായി നടത്തിയ സംഭാഷണമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്.
െഎ.എസ്.െഎയുടെ സൃഷ്ടിയാണ് ഹുർറിയത്തെന്ന് പുസ്തകത്തിലൂടെ ദുർറാനി വെളിപ്പെടുത്തിയിരുന്നു. പാകിസ്താനിൽ വധശിക്ഷ കാത്തു കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥൻ കൽഭൂഷൻ ജാദവുമായി ബന്ധപ്പെട്ട കേസ് പാകിസ്താൻ കൈകാര്യം ചെയ്തതിൽ തെറ്റു പറ്റിയതായും ദുർറാനി പറഞ്ഞിരുന്നു. തെൻറ സംഭാഷണത്തിൽ അദ്ദേഹം മോദിയെ പുകഴ്ത്തുകയും അടൽ ബിഹാരി വാജ്പേയിയെ പോലൊരു പ്രധാനമന്ത്രിയെ പാകിസ്താന് ലഭിച്ചാൽ തങ്ങൾക്ക് സന്തോഷമാകുമെന്നും ദുർറാനി അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാമാണ് സൈന്യത്തെ ചൊടിപ്പിച്ചത്.