Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഴിമതിക്കേസ്: ഖാലിദ...

അഴിമതിക്കേസ്: ഖാലിദ സിയക്ക്​ ഏഴു വർഷംകൂടി തടവ്

text_fields
bookmark_border
അഴിമതിക്കേസ്: ഖാലിദ സിയക്ക്​ ഏഴു വർഷംകൂടി തടവ്
cancel

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​ക്ക്​ മ​റ്റൊ​രു അ​ഴി​മ​തി​ക്കേ​സി​ൽ കൂ​ടി ത​ട​വ്. സി​യ ചാ​രി​റ്റ​ബ്​​ൾ ട്ര​സ്​​റ്റി​​​െൻറ പേ​രി​ൽ ഖാ​ലി​ദ സി​യ​യും മ​റ്റു മൂ​ന്നു പേ​രും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യ​താ​യും അ​ജ്ഞാ​ത കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഫ​ണ്ട്​ ശേ​ഖ​ര​ണം ന​ട​ത്തി​യ​താ​യും തെ​ളി​ഞ്ഞ​താ​യി വ്യ​ക്ത​മാ​ക്കി വി​ചാ​ര​ണ​ക്കോ​ട​തി​യാ​ണ്​ ഖാ​ലി​ദ സി​യ​ക്ക്​ ഏ​ഴു വ​ർ​ഷം ത​ട​വ്​ വി​ധി​ച്ച​ത്.

കേ​സി​ൽ വി​ചാ​ര​​ണ​ക്കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഖാ​ലി​ദ സി​യ ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു കോ​ട​തി വി​ധി.

ഭ​ർ​ത്താ​വും മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ സി​യാ​വു​ർ​റ​ഹ്​​മാ​​​െൻറ പേ​രി​ലു​ള്ള അ​നാ​ഥാ​ല​യ​ത്തി​​​െൻറ ഫ​ണ്ടി​ൽ ക്ര​മ​ക്കേ​ട്​ കാ​ണി​ച്ചു എ​ന്ന കേ​സി​ൽ അ​ഞ്ചു വ​ർ​ഷം ത​ട​വി​ന്​ വി​ധി​ക്ക​പ്പെ​ട്ട ഖാ​ലി​ദ ഫെ​ബ്രു​വ​രി മു​ത​ൽ ജ​യി​ലി​ലാ​ണ്. ബം​ഗ്ലാ​ദേ​ശ്​ നാ​ഷ​ന​ലി​സ്​​റ്റ്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​യാ​യ ഖാ​ലി​ദ സി​യ 1991 മു​ത​ൽ 1996 വ​രെ​യും 2001 മു​ത​ൽ 2006 വ​രെ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു.

Show Full Article
TAGS:khaleda zia Bangladesh PM corruption case world news malayalam news 
News Summary - Ex-Bangladesh PM Khaleda Zia Gets 7 Years In Jail - World News
Next Story