ഒ​രു സൈ​നി​ക​ൻ കൂ​ടി കൊ​ല്ല​പ്പെ​ട്ടാ​ൽ ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന്​ ഉ​ർ​ദു​ഗാ​ൻ

  • തു​ർ​ക്കി-​സി​റി​യ സം​ഘ​ർ​ഷം ക​ന​ക്കു​ന്നു

  • സി​റി​യ​ൻ സൈ​ന്യ​ത്തെ തു​ര​ത്താ​ൻ ഏ​തു​ മാ​ർ​ഗ​വും സ്വീ​ക​രി​ക്കും

22:04 PM
12/02/2020
erdogan.

അ​ങ്കാ​റ: തു​ർ​ക്കി​യു​ടെ ഒ​രു സൈ​നി​ക​നും കൂ​ടി കൊ​ല്ല​പ്പെ​ട്ടാ​ൽ, സി​റി​യ​യു​ടെ ഏ​തു​ ഭാ​ഗ​ത്തും ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന്​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ ഭീ​ഷ​ണി മു​ഴ​ക്കി. വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ഉ​ർ​ദു​ഗാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ല​മ​െൻറി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​ൻ മേ​ഖ​ല​യാ​യ ഇ​ദ്​​ലി​ബി​ലു​ള്ള തു​ർ​ക്കി​യു​ടെ നി​​രീ​ക്ഷ​ണ പോ​സ്​​റ്റു​ക​ളി​ൽ​നി​ന്ന്​ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ സി​റി​യ​ൻ സൈ​ന്യ​ത്തെ തു​ര​ത്താ​ൻ രാ​ജ്യം പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണ്. ഇ​തി​നാ​യി ഏ​തു​ മാ​ർ​ഗ​വും സ്വീ​ക​രി​ക്കും -ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു.  

2018ൽ, ​സി​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ശ്ശാ​ർ അ​ൽ​അ​സ​ദി​നെ പി​ന്തു​ണ​ക്കു​ന്ന റ​ഷ്യ​യു​ം ഇറാനുമാ​യി ഒ​പ്പി​ട്ട ക​രാ​ർ പ്ര​കാ​ര​മാ​ണ്​ വി​മ​ത നി​യ​​ന്ത്ര​ണ മേ​ഖ​ല​യി​ൽ തുർക്കി 12 നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ച്ച​ത്. പ്രതിപക്ഷത്തിനെ പിന്തുണക്കുന്ന തുർക്കി, മേഖലയിലെ സംഘർഷം കുറക്കുകയെന്ന പ്രഖ്യാപനവുമായാണ്​ ഇവിടേക്ക്​ നീങ്ങിയത്​. ഈ ​മാ​സം സി​റി​യ ഇ​ദ്​​ലി​ബി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 13 തു​ർ​ക്കി സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​നെ​തി​രെ തു​ർ​ക്കി ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ക​യും ചെ​യ്​​തിരുന്നു.

Loading...
COMMENTS