സിറിയൻ അതിർത്തിയിൽ വെടി നിർത്തൽ
text_fieldsമോസ്കോ: വടക്ക് പടിഞ്ഞാറൻ സറിയയിലെ ഇദ്ലിബിൽ തുർക്കി സൈന്യവും റഷ്യൻ പിന്തുണയുള്ള സിറിയൻ സൈന്യവും തമ്മിൽ വെടി നിർത്തലിന് ധാരണ. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുട്ടിനും മോ സ്കോയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
സിറിയയിൽ വിമതരുടെ ശക്തി കേന്ദ്രമായി അവശേഷിക്കുന്ന ഭാഗമ ാണ് ഇദ്ലിബ്. ഇദ്ലിബിെൻറ നിയന്ത്രണം കൈവശപ്പെടുത്തുന്നതിന് റഷ്യൻ പിന്തുണയുള്ള സിറിയൻ സൈന്യം നിരന്തരം ഇടപെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനായി തുർക്കിയുടെ ൈസന്യവും അവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ മത്സരം കടുത്ത രക്തച്ചൊരിച്ചിലാണ് മേഖലയിൽ ഉണ്ടാക്കുന്നത്.
വെടി നിർത്തൽ പ്രാബല്യത്തിലായതായി ഉർദുഗാൻ മോസ്കോയിൽ പറഞ്ഞു. എന്നാൽ, സിറിയൻ സൈന്യം സമാധാനം തകർത്താൽ തുർക്കി വെറുതെയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തുർക്കിയുമായുമായി എല്ലാ കാര്യത്തിലും യോജിപ്പിലെത്താനാകില്ലെങ്കിലും വെടി നിർത്തൽ ഒരു നല്ല തുടക്കമാകുമെന്നാണ് കുരതുന്നതെന്ന് പുടിൻ പറഞ്ഞു. ഇദ്ലിബിലെ സാധാരണ ജനങ്ങളുടെ കഷ്ടതകൾക്ക് അറുതിയാകട്ടെയെന്നും അേദ്ദഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബറിന് ശേഷം 300 ൽ അധികം സാധാരണക്കാർ ഇദ്ലിബിൽ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിൽ 100 ൽ അധികം കുട്ടികളാണ്. ഒമ്പത് വർഷം നീണ്ട സിയൻ യുദ്ധത്തെ തുടർന്ന് പത്ത് ലക്ഷത്തോളം ആളുകൾക്ക് സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് യു.എന്നിെൻറ കണക്ക്.
അഭയാർത്ഥികളായവരെ അവരെ വീടുകളിലേക്ക്് തിരികെ എത്തിക്കാൻ ഇരു നേതാക്കളും പ്രയത്നിക്കുമെന്ന് ഉർദുഗാൻ പറഞ്ഞു.