ഹജ്ജ്: മക്കയിലേക്ക് പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ
text_fieldsമക്ക: ഹാജിമാർ പുണ്യഭൂമിയിലെത്താനിരിക്കെ മക്കയിലേക്ക് വിദേശികള്‍ക്ക് വെള്ളിയാഴ് ച മുതല്‍ പ്രവേശന വിലക്ക് പ്രാബല്യത്തിൽ വന്നു. ഹജ്ജിനു ശേഷമാണ് പ്രത്യേക അനുമതിപത്ര മില്ലാതെ വിദേശികള്‍ക്ക് മക്കയിലേക്ക് പ്രവേശിക്കാനാവുക. ആദ്യദിനമായ വെള്ളിയാഴ്ച ചെക്ക്പോസ്റ്റുകളിൽ നിരവധി പേരുടെ രേഖകള്‍ വാങ്ങി താക്കീത് നല്കി വിട്ടയച്ചു.
അനുമതിപത്രമില്ലാതെ പ്രവേശിച്ച് പിടിയിലായാല്‍ നാടുകടത്തലാണ് ശിക്ഷ. ജവാസാത്, ജയില്‍ വകുപ്പുകളടക്കം വിവിധ വിഭാഗങ്ങൾ ഏകോപിച്ചാണ് പരിശോധന നടത്തുന്നത്. തൊഴില്‍ അനുമതിയും മക്കയില്‍ താമസാനുമതിയും ഉള്ളവര്‍ക്ക് പ്രവേശനത്തിന് തടസ്സമില്ല.മക്കക്കാരൊഴികെയുള്ള സ്വദേശികള്‍ക്ക് അടുത്ത മാസം മുതലാണ് വിലക്ക് പ്രാബല്യത്തിലാവുക. മക്കയിൽ സുരക്ഷയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ ട്രാഫിക് വിഭാഗവുമായി സഹകരിച്ച് തുടങ്ങുകയാണ്. അടുത്തയാഴ്ച ഹാജിമാരെത്തുന്നതോടെ പരിശോധന ശക്തമാകും.