കോവിഡിനെ തോൽപിച്ച് എലി ബിയർ എത്തി; വീരോചിത സ്വീകരണം
text_fieldsമിയാമി: കോവിഡ് ഭേദമായതിനെ തുടർന്ന് അമേരിക്കയിലെ ആശുപത്രിയിൽനിന്ന് വിട്ടയച്ച യുനൈറ്റഡ് ഹട്സാല സ്ഥാപകൻ എലി ബി യറിന് സ്വന്തം നാടായ ഇസ്രയേലിൽ ലഭിച്ചത് വീരോചിത സ്വീകരണം. ഇസ്രയേലിൽ രോഗികൾക്കും അവശർക്കും വീടുകളിലെത്തി സൗജന് യമായി പരിചരണം നൽകുന്ന വോളണ്ടിയർമാരുടെയും ആംബുലൻസുകളുടെയും ശൃംഖലയാണ് യുനൈറ്റഡ് ഹട്സാല. ആറ് ആഴ്ച മുമ്പ് മിയാമി യിൽ തന്‍റെ സ്ഥാപനത്തിനായുള്ള ധനസമാഹരണ യാത്രയ്ക്കിടെയാണ് എലി ബിയറിന് വൈറസ് ബാധയേറ്റത്. അപ്പോൾ മുതൽ അദ്ദേഹത്തി ന്‍റെ കരുതൽ അനുഭവിച്ച ഒരോ ആളുകളും കുടുംബവും പ്രാർത്ഥനയിലായിരുന്നു, ആരോഗ്യവാനായി തിരിച്ചെത്താൻ വേണ്ടി.
ഫ്ളോറിഡയിലെ മിയാമിയിലെ ആശുപത്രിയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന എലി ബിയറിന്‍റെ ആരോഗ്യനില ഒരു ഘട്ടത്തിൽ അതിഗുരുതരാവസ്ഥയിലേക്ക് എത്തിയിരുന്നു. പക്ഷേ, വെന്‍റിലേറ്ററിൽനിന്ന് നാടകീയമായി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടതോടെ കുടുംബത്തെ കാണാൻ ഇസ്രയേലിലെത്താൻ ഒരു അഭ്യുദയകാംക്ഷി തന്‍റെ സ്വകാര്യം ജെറ്റ് തന്നെ വിട്ടുനൽകി. മിയാമിയിലെ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ നിരവധി പേർ വാഹനങ്ങൾ നിർത്തി അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
സൗത്ത് ഫ്ലോറിഡയിലെ ഹട്സാല അംഗങ്ങൾ ആംബുലൻസുകളുമായി പിന്തുടർന്ന് നീണ്ട പരേഡ് ആയി അനുഗമിച്ചു. ഇസ്രയേലിൽ യുനൈറ്റഡ് ഹട്സാലയിലെ വളണ്ടിയർമാരും നൂറുകണക്കിന് ആളുകളുമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്. ബാൽ ഹാർബർ മേയറായ ഗബ്രിയേൽ ഗ്രോയിസ്മാൻ ട്വിറ്ററിൽ ആശംസ നേർന്നു.Welcome back @EliBeerUH. It is so good to have you home. pic.twitter.com/IDztrsVCDI
— United Hatzalah (@UnitedHatzalah) April 22, 2020
എല്ലാ മനുഷ്യരും തുല്ല്യരാണ്. ആരും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഞാനൊരു വിശ്വാസിയായ ജൂതനാണ്. മുസ്ലിമുമായോ ഹിന്ദു, ക്രിസ്ത്യൻ വിശ്വാസിയുമായോ എനിക്ക് ഒരു വ്യത്യാസവുമില്ല. കോവിഡ് എല്ലാവരെയും ബാധിക്കുന്നു. ഈ വൈറസിനെ തുരത്താൻ എല്ലാവരും ഒന്നിക്കേണ്ടതുണ്ട് -എലി ബിയർ പറയുന്നു.