കടലിൽ മുങ്ങിത്താഴ്ന്ന ആനക്ക് രക്ഷയായത് ശ്രീലങ്കൻ നാവിക സേന VIDEO
text_fieldsകൊളംബോ: കടലിലേക്ക് ഒഴുകിപ്പോയ ആനയെ രക്ഷിക്കാനെത്തിയത് ശ്രീലങ്കൻ നാവിക സേന. ലങ്കയുെട വടക്കുകിഴക്കൻ തീരത്താണ് സംഭവം.
നാവിക സേനയുടെ പട്രോളിങ് സംഘമാണ് ആനയെ കടലിൽ മുങ്ങിത്താഴുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വന്യജീവി സംരക്ഷണ വിഭാഗവുമായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 12 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്.
കോക്കിലൈ വന മേഖലയില്‍ നിന്ന് കടൽ നീന്തിക്കടക്കാൻ ശ്രമിക്കുേമ്പാൾ ഒഴുക്കിൽ പെട്ടതാകാമെന്നാണ് കരുതുന്നത്. ഒഴുക്കില്‍ പെട്ട ആന തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി. അതിനിടെയാണ് നാവിക സേനയുടെ ശ്രദ്ധയിൽ പെട്ടത്. വന്യമൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതിനാൽ വന്യജീവി സംരക്ഷണ വിഭാഗവുമായി ബന്ധപ്പെടുകയായിരുന്നെന്ന് നേവിയുടെ വക്താവ് ചാമിന്ദ വാൽക്കഗുലെ പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനുമുമ്പ് ആനയുമായി ബന്ധം സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവരുടെ നിർദേശപ്രകാരം നാവിക സേനയുടെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. 12 മണിക:ൂർ നേരത്തെ രക്ഷാ പ്രവർത്തനത്തിനൊടുവിൽ ആനയെ തീരത്തെത്തിക്കുകയായിരുന്നെന്നും വാൽക്കഗുലെ പറഞ്ഞു.
വെള്ളം കുടിച്ചതിെൻറയും കടലിൽ കൂടുതൽ സമയം നീന്തേണ്ടി വന്നതിെൻറയും ക്ഷീണമല്ലാതെ ആനക്ക് മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ലാത്തതിനാൽ വന്യജീവി വിഭാഗം അതിനെ യാൻ ഒായ വനമേഖലയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
