Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ പ്രസിഡൻറ്​...

അമേരിക്കൻ പ്രസിഡൻറ്​ സ്ഥാനത്തേക്ക് ​ട്രംപിന് ​ഒൗദ്യോഗിക അംഗീകാരം

text_fields
bookmark_border
അമേരിക്കൻ പ്രസിഡൻറ്​ സ്ഥാനത്തേക്ക് ​ട്രംപിന് ​ഒൗദ്യോഗിക അംഗീകാരം
cancel

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ ഡൊണൾഡ്​ ട്രംപിനെ ഇലക്ടറൽ കോളജ്​ അംഗങ്ങൾ തെരഞ്ഞെടുത്തു​.  ട്രംപിന് 304 ഉം ഹിലരിക്ക് 227 ഉം ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്. ജനുവരി 26നാണ്​ ഒൗദ്യോഗിക പ്രഖ്യാപനം.

പ്രമുഖര്‍ ഇലക്ടറല്‍ കോളജ് അംഗങ്ങളോട് ട്രംപിനെതിരെ വോട്ടുചെയ്യാന്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഒൗദ്യോഗിക നടപടിക്രമം എന്നതിനപ്പുറം മറ്റ്​ മാറ്റങ്ങളൊന്നും ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കേണ്ടെന്ന്​ രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കിയിരുന്നു.

അതേസമയം അമേരിക്കയിലെ ചിലയിടങ്ങളിൽ പ്രതിഷേധക്കാർ ട്രംപിനെതിരെ രംഗത്തിറങ്ങി. ട്രംപ്​ വേണ്ട. അമേരിക്കയിൽ ഫാസിസ്​റ്റുകളും വംശീയ വാദികളും വേണ്ടെന്നായിരുന്നു ഇവർ വിളിച്ചു പറഞ്ഞത്​.

ആകെ 538 അംഗങ്ങളാണ് സംസ്ഥാന കേന്ദ്രങ്ങളില്‍ ഒരുമിച്ചുകൂടി വോട്ട് രേഖപ്പെടുത്തിയത്​. നേരത്തേ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ചവരാണ് ഇലക്ടേഴ്സ്. വ്യത്യസ്ത പാര്‍ട്ടികളുടെ നേതാക്കളും പ്രമുഖരും ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബില്‍ ക്ളിന്‍റന്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള ഇലക്ടറാണ്. യു.എസ് കോണ്‍ഗ്രസിലെ സെനറ്റര്‍മാരുടെയും പ്രതിനിധികളുടെയും എണ്ണത്തിനനുസരിച്ചാണ് ഓരോ സംസ്ഥാനത്തിനും ഇലക്ടര്‍മാരുണ്ടാകുക.

ഇലക്ടര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിക്കുതന്നെ വോട്ടുചെയ്യണമെന്ന് ഈ ഘട്ടത്തില്‍ നിര്‍ബന്ധമില്ല. ഭരണഘടനയിലും യു.എസ് ഫെഡറല്‍ നിയമത്തിലും ഇത്തരത്തില്‍ നിര്‍ദേശമൊന്നുമില്ല. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ വോട്ടിന് അനുകൂലമായി ഇലക്ടര്‍മാര്‍ വോട്ടുചെയ്യണമെന്ന് നിയമമുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Electoral college formally elects Donald Trump
Next Story