ഉർദുഗാന്‍റെ ആരോപണം നിരുത്തരവാദപരം -ഈജിപ്ത്

16:04 PM
20/06/2019
erdogan2

കെയ്റോ: ഈജിപ്ത് മുൻ പ്രസിഡന്‍റ് മുഹമ്മദ് മുർസിയുടെ മരണം കൊലപാതകമാണെന്ന തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാന്‍റെ ആരോപണം നിരുത്തരവാദപരമാണെന്ന് ഈജിപ്ത്. തുടർച്ചയായുള്ള നിരുത്തരവാദപരമായ ആരോപണമാണ് ഉർദുഗാൻ ഉന്നയിക്കുന്നതെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമേ ഷുക്രി ആരോപിച്ചു. 

തിങ്കളാഴ്ചയാണ് ഈജിപ്ത് മുൻ പ്രസിഡന്‍റ് മുഹമ്മദ് മുർസി കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചത്. മുർസിയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹം രക്തസാക്ഷിയാണെന്നും ഉർദുഗാൻ അഭിപ്രായപ്പെട്ടിരുന്നു. 

Loading...
COMMENTS