Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈജിപ്​തിൽ വാഹനാപകടം:...

ഈജിപ്​തിൽ വാഹനാപകടം: മൂന്ന്​ ഇന്ത്യക്കാരടക്കം ആറുപേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഈജിപ്​തിൽ വാഹനാപകടം: മൂന്ന്​ ഇന്ത്യക്കാരടക്കം ആറുപേർ കൊല്ലപ്പെട്ടു
cancel

കൈറോ: ഈജിപ്​തിലെ സൂയസ്​ ഗവർണറേറ്റിൽ രണ്ട്​ വിനോദസഞ്ചാര ബസുകൾ ട്രക്കുമായി കൂട്ടിയിടിച്ച്​ മൂന്ന്​ ഇന്ത്യക്കാരുൾപ്പെടെ ആറുപേർ മരിച്ചു. 13 ഇന്ത്യക്കാരുൾപ്പെടെ 24 പേർക്ക്​ പരിക്കുണ്ട്​. ബീച്ച്​ റിസോർട്ട്​ കേന്ദ്രമായ ഗുർദുഗയിലേക്ക്​ പോവുകയായിരുന്ന ബസുകൾ ഐൻ സുഖ്​ന-സഫറാന റോഡിൽ വെച്ചാണ്​ അപകടത്തിൽ പെട്ടത്​.

അപകടത്തിൽപെട്ടവരിൽ ഇന്ത്യക്കാർക്കു പുറമെ, ചൈന, മലേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുമുണ്ട്​​. അപകടത്തിൽപ്പെട്ടവരെ സൂയസ്​ ഹെൽത്ത്​ ഇൻഷുറൻസ്​ ആശുപത്രി, കൈറോയിലെ മുഖദ്ദം നാഷനൽ ബാങ്ക്​ ആശുപത്രി, ഗിസയിലെ ശൈഖ്​ സായിദ്​ ആശുപത്രി എന്നിവിടങ്ങളിലാണ്​ പ്രവേശിപ്പിച്ചിരിക്കുന്നത്​. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടതായും സഹായങ്ങളുമായി രംഗത്തുണ്ടെന്നും ഇൗജിപ്​തിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentEgypt AccidentTourist killed
News Summary - Egypt road accidents kill 28 including indian-world news
Next Story