ഈജിപ്തിൽ പ്രക്ഷോഭം രണ്ടാം ദിവസത്തിലേക്ക്
text_fieldsകൈറോ: എതിർശബ്ദങ്ങെള എല്ലാകാലത്തേക്കും നിശ്ശബ്ദമാക്കാൻ സാധിക്കില്ലെന്ന് തെള ിയിച്ച് ഈജിപ്തിൽ അൽസീസി ഭരണകൂടത്തിനെതിരായ പ്രക്ഷോഭം തുടരുന്നു. കൈറോയിലും മ റ്റു നഗരങ്ങളിലുമായാണ് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ രാജിയാവശ്യപ്പ െട്ട് തുടർച്ചയായ രണ്ടാംദിവസവും പ്രക്ഷോഭം നടക്കുന്നത്. സീസിക്കെതിരെ മുദ്രാവാക്യങ്ങളുമായി ചെറുസംഘങ്ങളായാണ് പ്രക്ഷോഭകർ തമ്പടിക്കുന്നത്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ഇവരെ ഉടൻ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ ആവശ്യപ്പെട്ടു. ഞായറാഴ്ച പ്രേക്ഷാഭത്തിനിടെ രാജ്യത്തെ ഓഹരിവ്യാപാരം 30 മിനിറ്റോളം തടസ്സപ്പെട്ടു. തുടർന്ന് ഓഹരിയിടിഞ്ഞു.
യു.എൻ സമ്മേളനത്തിൽ പെങ്കടുക്കാനായി യു.എസിലെത്തിയ അൽസീസിയുടെ താമസസ്ഥലത്തിനു മുന്നിലും ഈജിപ്ഷ്യൻ ജനത പ്രതിഷേധവുമായെത്തി. ട്രംപ് ഭരണകൂടം അൽസീസിക്കു നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈറ്റ്ഹൗസിനു മുന്നിലും സമരക്കാരെത്തി. സ്പെയിനിൽ അഭയാർഥിയായി കഴിയുന്ന ബിസിനസുകാരൻ മുഹമ്മദ് അലിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.