2013ലെ ജനകീയ പ്രക്ഷോഭം:ഇൗജിപ്തിൽ 75 േപർക്ക് വധശിക്ഷ
text_fieldsകൈേറാ: ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ചതിനെതിരെ 2013ൽ പ്രേക്ഷാഭം നടത്തിയ 75 പേർക്ക് വധശിക്ഷ. മുതിർന്ന ബ്രദർഹുഡ് നേതാവ് ഇസാം മുഹമ്മദ് ഹുൈസൻ അൽ അരിയാൻ, മുഹമ്മദ് ബൽതാജി എന്നിവരും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടും.
ബ്രദർഹുഡ് ആത്മീയ നേതാവ് മുഹമ്മദ് ബദീഇന് ജീവപര്യന്തം തടവാണ് വിധിച്ചത്. ഇൗജിപ്ത് തലസ്ഥാനമായ കൈറോയിലെ റാബിഅ ചത്വരത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരെ പൊലീസുകാർ അടിച്ചൊതുക്കുന്നത് ചിത്രീകരിച്ച ഫോേട്ടാ ജേണലിസ്റ്റ് മഹ്മൂദ് അബു സെയ്ദിനെ അഞ്ചുവർഷം തടവിനും ശിക്ഷിച്ചു.
നിയമവിരുദ്ധമായി പ്രതിഷേധപ്രകടനം നടത്തിയതിലൂടെ സംഘർഷത്തിനു പ്രേരിപ്പിച്ചതടക്കം സുരക്ഷ സംബന്ധിയായ കുറ്റങ്ങൾ ചുമത്തിയാണ് ഭൂരിഭാഗം പേരെയും ശിക്ഷിച്ചത്. പ്രകടനത്തിനിടെ 800ലേറെ പേരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് മുർസിക്കനുകൂലമായി 85,000ത്തോളം ആളുകളാണ് അന്ന് പ്രതിഷേധത്തിനെത്തിയത്. ആയിരങ്ങളെ ജയിലിലടക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
