ഇമ്രാൻ ഖാന്​ തെരഞ്ഞെടുപ്പ്​ കമ്മീഷ​െൻറ ജാമ്യമില്ലാ വാറണ്ട്​

16:19 PM
12/10/2017
Imran Khan

ഇസ്​ലമാബാദ്​: പാകിസ്​താൻ തെഹ്​രീക്​ ഇ ഇൻസാഫ്​ (പി.ടി.​െഎ) പാർട്ടി അധ്യക്ഷൻ ഇമ്രാൻ ഖാനെതിരെ തെരഞ്ഞെടുപ്പ്​ കമ്മീഷൻ ജാമ്യമില്ലാ വാറണ്ട്​ പുറപ്പെടുവിച്ചു. കോടതിയലക്ഷ്യ കേസിലാണ്​ ഇമ്രാനെതിരെ വാറണ്ട്​ നൽകിയത്​. 

പാർട്ടി വിമതനായ അക്​ബർ എസ്​ ബാബർ നൽകിയ കേസിലാണ്​ പാക്​ തെരഞ്ഞെടുപ്പ്​ കമ്മീഷ​​െൻറ നടപടി. ഒക്​ടോബർ 26 ന്​ മുമ്പ്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ മുമ്പാകെ ഹാജരാകണമെന്നും അല്ലെങ്കിൽ അറസ്​റ്റുണ്ടാകുമെന്നുമാണ്​ അറിയിച്ചിരിക്കുന്നത്​. കേസിൽ ​നേരത്തെ ഇമ്രാൻ നൽകിയ വിശദീകരണം കമീഷൻ തള്ളിയിരുന്നു. 
സെപ്​തംബർ 14 നകം ഹാജാരാകണമെന്നറിയിച്ച്​ ഇമ്രാനെതിരെ അറസ്​റ്​ വാറണ്ട്​ പുറപ്പെടുവിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടർന്ന്​ പി.ടി.​െഎ ഇസ്​ലമാബാദ്​ ഹൈകോടതിയെ സമീപിക്കുകയും വാറണ്ട്​ റദ്ദാക്കുകയുമായിരുന്നു. 

COMMENTS